Tuesday, April 25, 2006
Saturday, April 15, 2006
ഇനിയുമെത്ര ദിനങ്ങളീ യാത്ര...

മേടം 01. ഇന്ത്യന്‍ സമയം രാവിലെ 00:15.
കാലത്തിന്റെ കണക്കുപുസ്തകത്തില്‍ എന്റെ ജന്മം കൂടി ലിഖിതപ്പെടുത്തിയ ദിനം.
ലക്ഷ്യമില്ലാത്ത യാത്ര തുടരുകയാണ്.
വഴിയോരക്കാഴ്ചകള്‍ ഒന്നൊന്നായി അതിവേഗം പിന്നിലേക്ക് മറയുന്നു.
ദൈര്‍ഘ്യമറിയാത്ത പാത..!
പിന്നിടുന്ന ഭാഗങ്ങളിലെ മണ്ണിടിയുന്ന, തിരിച്ചുപോക്ക് അസാധ്യമായ പാത. തിരിഞ്ഞു നോക്കുമ്പോള്‍, ശ്യൂന്യതയില്‍ നിന്നും ഓര്‍മകളും സ്വപ്നങ്ങളും മാടി വിളിക്കുന്നത് പോലെ..!!
പിന്നിട്ട വഴിയോരങ്ങളില്‍ നിന്നും ലഭിച്ച ഒരു പിടി സൌഹൃദങ്ങള്‍ കൂട്ടിനുണ്ട്. ചില സൌഹൃദങ്ങള്‍, ഞാനറിയാതെ മറവിയുടെ സത്രത്തില്‍ അന്തിയുറങ്ങാന്‍ ചെന്നു.
സഞ്ചാരപഥത്തിലെവിടെയൊക്കെയോ പെരുമ്പറ കൊട്ടുന്ന ആശയങ്ങളും ആദര്‍ശങ്ങളും...!!
ചൂണ്ടുപലക ഇല്ലാത്ത കൈവഴികള്‍ക്ക് മുന്നില്‍, ദിശയറിയാതെ പതറുന്ന മനസ്സ്..! തെരഞ്ഞെടുക്കേണ്ട വഴിയെക്കുറിച്ചുള്ള മനസ്സംഘര്‍ഷം..!
യാത്രയിലെന്നും ഒന്നിച്ചുണ്ടായിരുന്ന, എന്നും ഒന്നിച്ചുണ്ടാകണമെന്നാഗ്രഹിച്ച ചിലര്‍ എന്റെ പാതിവഴിയില്‍ യാത്രയ്ക്ക് അന്ത്യം കുറിച്ചു. അവരുടെ പാത അവസാനിച്ചിരിക്കുന്നു.
ഇന്നലെ 'പാതയിലെ ഒരു നാഴികക്കല്ല് കൂടി പിന്നിട്ട' എനിക്ക് അഭിനന്ദനങ്ങളും ആശംസകളുമറിയിച്ച എന്റെ പ്രിയ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.
പക്ഷെ, ഞാനറിയുന്നു.. ആയുസില്‍ നിന്നും ഒരിതള്‍ കൂടി കൊഴിഞ്ഞിരിക്കുന്നു.
ഇനിയുമെത്ര ദിനങ്ങളീ യാത്ര...
Monday, April 10, 2006
Thursday, April 06, 2006
ഒരു പേന ചെയ്ത ചതി
ഓര്‍മ്മ വന്നപ്പോള്‍, പെട്ടെന്ന് എഴുതിയെടുത്തത്.
ചുറ്റും ആരൊക്കെയോ ഇരിക്കുന്നുണ്ട്. തൊട്ടടുത്തിരിക്കുന്ന വട്ടക്കണ്ണടയെ കണ്ടപ്പോള്‍ തന്നെ മനസ്സിലായി, ഇതൊരു ബു.ജിയാണെന്ന്. എല്ലാവരുടെയും കൈയില്‍ പേനയുണ്ട്. മുന്നില്‍ ചാരിത്ര്യം നഷ്ടപ്പെട്ടിട്ടില്ലാത്ത വെള്ളക്കടലാസുകള്‍. ചിലര്‍ പേന വിരലുകള്‍ക്കിടയില്‍ വെച്ച് കറക്കുന്നു. ചിലര്‍ ഡസ്കിനു മുകളില്‍ പേന ഒരു പോസ്റ്റ് പോലെ വെച്ച്, കണ്ണുകള്‍ കൊണ്ട് മട്ടത്രികോണം വരക്കുന്നു. എല്ലാ നയനങ്ങളിലും അപരിചിതത്വം തുളുമ്പി നിന്നിരുന്നു. ആരും ഒന്നും തന്നെ സംസാരിച്ചില്ല. നിശ്ശബ്ദത തളം കെട്ടി നിന്ന ആ ക്ലാസ് മുറിക്കകത്തുണ്ടായിരുന്നവരുടെ ഹൃദയങ്ങള്‍ ശബ്ദമുഖരിതമായിരുന്നു. മനസംഘര്‍ഷത്തിന്റേയും ആംകാംക്ഷയുടെയും ബഹളമയം.
Monday, April 03, 2006
Subscribe to:
Posts (Atom)