Showing posts with label കുറിപ്പുകള്‍. Show all posts
Showing posts with label കുറിപ്പുകള്‍. Show all posts
Monday, June 26, 2006
Sunday, June 18, 2006
മെഡിക്കല്‍ ക്യാമ്പ്
പ്രിയ ബ്ലോഗീ ബ്ലോഗന്മാരേ...
ഡാഫൊഡില്‍സ് ഇന്‍ ഡെസേര്‍ട്ട് യു.എ.ഇ ചാപ്‌റ്റര്‍, ജാന്‍സണ്‍സ് സ്‌റ്റാര്‍ പോളി ക്ലിനിക്കുമായി ചേര്‍ന്ന് നടത്തുന്ന മെഡിക്കല്‍ ക്യാമ്പിനെ കുറിച്ച് അറിയിക്കാന്‍ വൈകിയതില്‍ ക്ഷമിക്കുമല്ലോ.
കൂടുതല്‍ വിവരങ്ങല്‍ ദാ ഈ വെബ് സൈറ്റില്‍ നിന്നും ലഭിക്കും.
Sunday, May 14, 2006
Tuesday, April 25, 2006
Saturday, April 15, 2006
ഇനിയുമെത്ര ദിനങ്ങളീ യാത്ര...

മേടം 01. ഇന്ത്യന്‍ സമയം രാവിലെ 00:15.
കാലത്തിന്റെ കണക്കുപുസ്‌തകത്തില്‍ എന്റെ ജന്മം കൂടി ലിഖിതപ്പെടുത്തിയ ദിനം.
ലക്ഷ്യമില്ലാത്ത യാത്ര തുടരുകയാണ്.
വഴിയോരക്കാഴ്‌ചകള്‍ ഒന്നൊന്നായി അതിവേഗം പിന്നിലേക്ക് മറയുന്നു.
ദൈര്‍ഘ്യമറിയാത്ത പാത..!
പിന്നിടുന്ന ഭാഗങ്ങളിലെ മണ്ണിടിയുന്ന, തിരിച്ചുപോക്ക് അസാധ്യമായ പാത. തിരിഞ്ഞു നോക്കുമ്പോള്‍, ശ്യൂന്യതയില്‍ നിന്നും ഓര്‍മകളും സ്വപ്‌നങ്ങളും മാടി വിളിക്കുന്നത് പോലെ..!!
പിന്നിട്ട വഴിയോരങ്ങളില്‍ നിന്നും ലഭിച്ച ഒരു പിടി സൌഹൃദങ്ങള്‍ കൂട്ടിനുണ്ട്. ചില സൌഹൃദങ്ങള്‍, ഞാനറിയാതെ മറവിയുടെ സത്രത്തില്‍ അന്തിയുറങ്ങാന്‍ ചെന്നു.
സഞ്ചാരപഥത്തിലെവിടെയൊക്കെയോ പെരുമ്പറ കൊട്ടുന്ന ആശയങ്ങളും ആദര്‍ശങ്ങളും...!!
ചൂണ്ടുപലക ഇല്ലാത്ത കൈവഴികള്‍ക്ക് മുന്നില്‍, ദിശയറിയാതെ പതറുന്ന മനസ്സ്..! തെരഞ്ഞെടുക്കേണ്ട വഴിയെക്കുറിച്ചുള്ള മനസ്സംഘര്‍ഷം..!
യാത്രയിലെന്നും ഒന്നിച്ചുണ്ടായിരുന്ന, എന്നും ഒന്നിച്ചുണ്ടാകണമെന്നാഗ്രഹിച്ച ചിലര്‍ എന്റെ പാതിവഴിയില്‍ യാത്രയ്‌ക്ക് അന്ത്യം കുറിച്ചു. അവരുടെ പാത അവസാനിച്ചിരിക്കുന്നു.
ഇന്നലെ 'പാതയിലെ ഒരു നാഴികക്കല്ല് കൂടി പിന്നിട്ട' എനിക്ക് അഭിനന്ദനങ്ങളും ആശംസകളുമറിയിച്ച എന്റെ പ്രിയ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.
പക്ഷെ, ഞാനറിയുന്നു.. ആയുസില്‍ നിന്നും ഒരിതള്‍ കൂടി കൊഴിഞ്ഞിരിക്കുന്നു.
ഇനിയുമെത്ര ദിനങ്ങളീ യാത്ര...
Monday, April 10, 2006
Wednesday, March 29, 2006
Monday, March 27, 2006
Sunday, March 19, 2006
Tuesday, January 31, 2006
Thursday, January 26, 2006
'സാരേ ജഹാം സേ അച്ഛാ.. ഹിന്ദുസ്ഥാന്‍ ഹമാരാ..!!'
എന്താണു റിപ്പബ്ലിക്?? അതൊരു രാഷ്ട്രരേഖയാണു.. ഏതു രാഷ്ട്ര രേഖ?? ഒരു രാഷ്ട്രത്തിലെ ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന ഒരു കൂട്ടം ജനപ്രതിനിധികള്‍ ആണു ആ രാഷ്ട്രരേഖയുടെ തലവന്മാര്‍..! ആരാണു തലവന്മാര്‍?? ഒരു രാഷ്ട്രത്തിന്റെ നയ-നിയമങ്ങള്‍ തീരുമാനിക്കേണ്ടത് അവരാണു..! ഇന്നു നമ്മുടെ നയങ്ങള്‍ അവര്‍ തന്നെയാണോ തീരുമാനിക്കുന്നത്?? അതോ.. നാം ജനങ്ങള്‍ (രാഷ്ട്രത്തിന്റെ ചാലകശക്തി) അറിയാതെ, ആ അധികാരം 'ലോകപോലീസ്' ചമയുന്ന ഏതോ ചില രാഷ്ട്രങ്ങളില്‍ നിന്നുള്ള അപ്പക്കഷണങ്ങള്‍ക്ക് വേണ്ടി അവര്‍ക്ക് തീറെഴുതിക്കൊടുത്തിരിക്കുന്നുവോ..?? ഞാന്‍ ഇന്ന് ഭയക്കുന്നു.. നമ്മുടെ ഭരണഘടനയില്‍ നിന്നും 'റിപ്പബ്ലിക്' എന്ന ബഹുമതി എടുത്തുകളയപ്പെടുമോ എന്ന്...!!
ഇന്ത്യയെ കുറിച്ചോര്‍ത്ത് അഭിമാനം കൊള്ളുക.. അപമാനിക്കപ്പെടാതിരിക്കാന്‍ കാതോര്‍ക്കുക..
yes.. the people.. We Are The Supreme Power of Our Nation !!
നമുക്ക് ഒരുമിച്ച് പാടാം.. 'സാരേ ജഹാം സേ അച്ഛാ.. ഹിന്ദുസ്ഥാന്‍ ഹമാരാ..!!'
Subscribe to:
Posts (Atom)







