Pages

Sunday, January 22, 2006

ക്രഡിറ്റ്‌ കാര്‍ഡെന്ന സുന്ദരി

ബൂലോകവാസികളും യാഹൂ ഗ്രൂപുകളുമായി കത്തിയടിച്ച്‌, അവസാനം ഓഫീസ്‌ ജോലികള്‍ മുഴുവന്‍ പണിപ്പുരയില്‍ കെട്ടിക്കിടന്നപ്പോഴാണു ജനറല്‍ മാനാജര്‍ക്ക്‌ എന്നെ ശകാരിക്കാന്‍ തോന്നിയത്‌. കിട്ടിയ ഡോസുകള്‍ മുഴുവന്‍ തലയില്‍ ചുമന്ന് തലവേദനയുമായി മേശപ്പുറത്തിരിക്കുന്ന ഫയലുകളെ നോക്കി കൊഞ്ഞനം കുത്തുമ്പോഴാണു നമ്മുടെ സഖാവ്‌ മൊബെയില്‍ ഫോണ്‍ കരയാന്‍ തുടങ്ങിയത്‌. തെല്ലമര്‍ഷത്തോടെയാണു ഹലൊ പറഞ്ഞതെങ്കിലും, അങ്ങെ തലയ്ക്കല്‍ ഒരു പെണ്‍സ്വരം കേട്ടപ്പോള്‍ ഈ 'ബാച്‌-ലറു'ടെ ശബ്ദം താണു.

'സര്‍.. ഇത്‌ ---- ബാങ്കില്‍ നിന്നാണു. സാറിനു ഞങ്ങളുടെ ബാങ്കിന്റെ ക്രഡിറ്റ്‌ കാര്‍ഡുണ്ടല്ലോ'
ക്രഡിറ്റ്‌ കാര്‍ഡ്‌ എന്ന് കേട്ടപ്പോള്‍ എനിക്ക്‌ കലി കയറി. കഴുത്തില്‍ മുറുകി കൊണ്ടിരിക്കുന്ന ആ കയര്‍ എങ്ങനെ അഴിക്കണമെന്നറിയാതൈ അലയാന്‍ തുടങ്ങിയിട്ട്‌ മാസങ്ങളായി.
അവള്‍ തുടരുന്നു..'ഞങ്ങള്‍ സാറിനെ വീണ്ടും സഹായിക്കാന്‍ പോകുകയാണു. ഞങ്ങളുടെ ക്രെഡിറ്റ്‌ കാര്‍ഡ്‌ ഹോള്‍ഡേര്‍സിനു ഞങ്ങള്‍ ഇന്‍ഷൂറന്‍സ്‌ ഏര്‍പ്പെടുത്തുന്നു. എല്ലാ മാസവും വെറും 26 ദിര്‍ഹം മാത്രമേ ഞങ്ങള്‍ എടുക്കുകയുള്ളൂ.'
'26 ദിര്‍ഹം' ഞാന്‍ കണക്ക്‌ കൂട്ടി. 'നാട്ടിലെ 300 രൂപ. കോളേജില്‍ ഒരാഴ്ച സുഖമായി കഴിഞ്ഞു കൂടിയ കാശ്‌.'
'സര്‍' അവള്‍ വീണ്ടും തുടങ്ങി. 'സര്‍ മരിച്ചാല്‍ 1 ലക്ഷം കിട്ടും'
'ആര്‍ക്ക്‌ എനിക്കോ?'
'അല്ല.. സാറിന്റെ ഭാര്യക്ക്‌'
'ഞാന്‍ കല്യാണം കഴിച്ചിട്ടില്ല.'
'എന്നാല്‍ സാറിന്റെ അമ്മയ്ക്ക്‌'
'അമ്മയ്ക്ക്‌ കാശ്‌ വേണ്ട'
ഞാന്‍ എങ്ങനെയെങ്കിലും അവളെ ഒഴിവാക്കാന്‍ ശ്രമിക്കുകയായിരുന്നു.
'എന്നാല്‍ സര്‍ വേറെ ആര്‍ക്കെങ്കിലും കൊടുത്തോളൂ..'അവള്‍ വിടുന്ന മട്ടില്ല
'സാറിനു വല്ല അപകടവും പറ്റിയാല്‍ 50000 ദിര്‍ഹം കിട്ടും.. ആത്മഹത്യയാണെങ്കില്‍ വേറെയും കിട്ടും'
എന്റെ മനസ്സൊ-ന്നു കാളി. ഇവളെന്നെ കൊല്ലാന്‍ രണ്ടും കല്‍പിച്ചിറങ്ങിയിരിക്കുകയാണു.
'സാറിന്റെ അമ്മയുടെ പേരെന്താ..?'
'റൌളാബി'
'താങ്ക്യു സര്‍'അവള്‍ ഫോണ്‍ കട്ട്‌ ചെയ്തു.
'ഹൊ..!! സമാധാനമായി'
രണ്ട്‌ ദിവസം കഴിഞ്ഞു. റിസപ്ഷനില്‍ നിന്നും ഒരു വിളി.
'ഒരു കൊറിയര്‍ വന്നിട്ടുണ്ട്‌.'
നാട്ടില്‍ നിന്നും വല്ലതുമാണെന്ന് കരുതി ഓടി ചെന്നു. ഒപ്പിട്ട്‌ വാങ്ങി തുറന്ന് നോക്കിയപ്പോള്‍ ആ ബാങ്കില്‍ നിന്നുമുള്ള കടലാസുകള്‍. എന്നെ ഇന്‍ഷൂറന്‍സ്‌ സ്കീമില്‍ ഉള്‍പ്പെടുത്തയിതിന്റെ രേഖകള്‍.
ഞാന്‍ ഉടന്‍ ബാങ്കിലേക്ക്‌ വിളിച്ചു.'അല്ല മാഷെ.. ഞാന്‍ ഈ പാരിപാടിക്ക്‌ ചേര്‍ന്നിട്ടില്ലല്ലോ..'
'നിങ്ങള്‍ ചേര്‍ന്നിട്ടുണ്ട്‌ സര്‍'
'തന്റെ കയ്യില്‍ വല്ല തെളിവുമുണ്ടോടോ..??' വല്ലാത്തൊരു ദേഷ്യത്തോടെ ഞാന്‍ ചോദിച്ചു.
'സര്‍.. ഞങ്ങളുടെ തെളിവ്‌ ടെലെഫോണ്‍ സംഭാഷണത്തിന്റെ റെക്കോര്‍ഡാണു. ഞങ്ങളുടെ എക്സിക്യൂട്ടിവ്‌ താങ്കള്‍ക്ക്‌ എല്ലാം വിശദീകരിച്ചു... താങ്കള്‍ താങ്കളുടെ ബെനിഫിഷ്യറിയുടെ പേരും പറഞ്ഞു കൊടുത്തു..!' ഇതും പറഞ്ഞ്‌ അയാള്‍ ഫോണ്‍ കട്ട്‌ ചെയ്തു.
ഒരു നിമിഷം ഫോണിനെ നോക്കി രണ്ട്‌ തെറി പറഞ്ഞ്‌ റസീവര്‍ താഴെ വെച്ചു ഓഫീസിലേക്ക്‌ നടന്നപ്പ്പോള്‍ അതാ നില്‍ക്കുന്നു വീണ്ടും.. ജനറല്‍ മാനാജര്‍.
ഗുണപാഠം. "ബാങ്കില്‍ നിന്നും ആരെങ്കിലും വിളിച്ചാല്‍ ഊമയായി അഭിനയിക്കുക."

21 comments:

  1. ഗുണപാഠം: "ബാങ്കില്‍ നിന്നും ആരെങ്കിലും വിളിച്ചാല്‍ ഊമയായി അഭിനയിക്കുക." ദാ ഇബിടെ..

    ReplyDelete
  2. :)
    മനുഷ്യമ്മാരെ എങ്ങനെ കുടുക്കാമെന്നത്രേ കാള്‍ സെന്ററില്‍ ജോലിക്കു ചേരുന്നവരെ പ്രധാനമായും പഠിപ്പിക്കുക.
    ------------------
    ഡ്രിസില്‍, സ്വാര്‍ത്ഥന്‍ എന്നിവര്‍ക്കു വേണ്ടി:
    പുതിയ പോസ്റ്റുകളിട്ട ശേഷം അവയെപ്പറ്റി പിന്മൊഴി എഴുതാതെ തന്നെ പിന്മൊഴിയില്‍ അവയെ എത്തിക്കാന്‍ കഴിയും.
    Logon to www.blogger.com
    GoTo Settings --> Email
    BlogSend Address: pinmozhikal at gmail.com
    Save your settings & Publish.
    കൂടുതല്‍ വിവരങ്ങള്‍ ഇവിടെ.

    ReplyDelete
  3. പ്രിയ അനില്‍..
    നന്ദി. ഞാന്‍ ആദ്യം blog4comments@googlegroups.com എന്ന ഐഡി ആണു കൊടുത്തത്‌. ഇപ്പോള്‍ അത്‌ മാറ്റി അനില്‍ പറഞ്ഞത്‌ പോലെ pinmozhikal@gmail.com എന്ന ഐഡി കൊടുത്തു. രണ്ടും തമ്മില്‍ വല്ല വ്യത്യാസവുമുണ്ടൊ??

    ReplyDelete
  4. credit - debit = 0
    500 വര്‍ഷം മുന്‍പ്‌ സമ്മാഡിയരിത്മെറ്റിക്കാ എന്ന കിത്താബില്‍ വെനീസിലെ ലൂക്കാ പാസിയോളേട്ടന്‍ പറയുകയുണ്ടായി- കുട്ടികളേ, ഒരോ ക്രെഡിറ്റിനും തുല്യമായ ഡെബിറ്റോ ഡെബിറ്റുകളോ ഉണ്ടെന്നതാണ്‌ കച്ചവടത്തിന്റെ നാരായവേര്‌. ക്രെഡിറ്റ്‌-ഡെബിറ്റ്‌ = പൂജ്യം എന്നാതാണു കണക്കെഴുത്തിന്റെ കണക്ക്‌.

    ക്രെഡിറ്റ്‌ കാര്‍ഡെടുക്കുമ്പോളോര്‍ക്കുക ഡെബിറ്റും കൂടെയുണ്ട്‌-ഡെബിറ്റെന്നാല്‍ ഡെബ്റ്റ്‌ തന്നെ..

    അധികാരം ച ഋണം ച ഗര്‍ഭം ച...
    ആരംഭം ജനയേത്‌ സൌഖ്യം , അന്ത്യം ദു:ഖകരം ഭവേത്‌..
    (

    ReplyDelete
  5. ഡ്രിസിലേ നന്നായി :-)

    ReplyDelete
  6. അത്‌ കൊള്ളാം ...ഇതേ അനുഭവം എനിക്കും ഉണ്ടായി.പക്ഷേ ഞാന്‍ തന്ത്രപൂര്‍വം ഒഴിഞ്ഞുമാറി.മാത്രമല്ല എന്റെ നാല്‌ കൊളീഗ്‌സിനെ രക്ഷപ്പെടുത്തുകയും ചെയ്തു.പിന്നെ ഡ്രിസ്സിലിന്‌ പറ്റിയത്‌, അത്‌ കിളിമൊഴിക്ക്‌ കൂടുതല്‍ കാത്‌ കൊടുത്തതുകൊണ്ടാണ്‌

    ReplyDelete
  7. credit cardന്റെ ബാക്കി വന്ന തുകയടക്കാന്‍ ഏത് നിമിഷവും വങ്കി ഹോളണ്ടില്‍ നിന്നും ഞാനുമൊരു കിളിമൊഴി പ്രതീക്ഷിച്ചിരിക്കുകയാണ്.
    ഡ്രിസിലേ അത്തരം കിളിമൊഴികള്‍ക്ക് കൂടുതല്‍ കാത് കൊടുക്കല്ലേ..
    -ഇബ്രു-

    ReplyDelete
  8. ക്രെഡിറ്റ് കാര്‍ഡും ദൈവവും ഒരേ ആളാണെന്നാണു എന്റെ കസിന്‍ പറയാറു്; അവന്‍ ആത്മാര്‍ത്ഥമായി ക്വോട്ട് ചെയ്യും:

    രണ്ടുനാലു ദിനം കൊണ്ടൊരുത്തനെ
    തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍
    മാളികമുകളേറിയ മന്നന്റെ
    തോളില്‍ മാറാപ്പുകേറ്റുന്നതും ഭവാന്‍‍

    ReplyDelete
  9. പൊട്ടാസ്യം സൈനേഡ്‌ കടയിലു വാങ്ങാൻ കിട്ടുമ്ന്ന് കരുതി, അതു വാങ്ങി സേവിയ്കാനാരെങ്കിലും പറഞ്ഞോ? കാശുള്ളപ്പോഴ്‌ സാധനം വാങ്ങുക, അതല്ലെ അതിന്റെ ശരി? കാശുള്ളതിന്റെ അത്രേം മാത്രം പോരേ ആവശ്യങ്ങളും? നാളെ കിട്ടാൻ പോകുന്ന കാശ്‌ മാനത്തു കണ്ട്‌, ഇന്നേ സാധനം വാങ്ങി വന്നാൽ, കാശു കൈയ്യിലു കിട്ടുമ്പോ, കടം തീർക്കുന്നതിലും വലിയ ആവശ്യം മറ്റൊന്ന് മുമ്പിൽ.... കരയുകയും വേണം കിറിയും നന്നായിരിക്കണമ്ന്ന് പറഞ്ഞാലോ? Nothing is FREE is in this World. അതുകൊണ്ട്‌ ആ പ്ലാസ്റ്റിക്‌ മൂർഖൻ പാമ്പിനെ പോക്കറ്റീന്ന് എടുത്തു കളയൂ. നമ്മടെ അച്ഛനപ്പൂപ്പന്മാരു ഇതും കൊണ്ട്‌ നടന്നിട്ടൊന്നുമല്ലല്ലോ നമ്മളേ വലുതാക്കിയതു, പഴയ അഞ്ചലിപെട്ടീന്ന് പഴയ നോട്ടുകളും ചില്ല്വാനങ്ങളും പെറുക്കി അമ്മ തന്ന്, മഹാരാജാസിലെ 8 രുപ ഫീസടച്ച കാലം എനിക്കു ഒോർമ്മ വരുന്നു.

    ReplyDelete
  10. എന്റമ്മോ... ഒന്നു ചെമി അതുല്യെ.. പറ്റിപ്പോയി..!! ഇനി ഇങ്ങനെ പറ്റിപ്പോകില്ല..! ആ പെണ്ണ്‍ വന്ന് അര മണിക്കൂര്‍ നാവ്‌ ചലിപ്പിച്ചപ്പോള്‍, പാവത്തിനെ മടക്കി അയക്കാന്‍ കഴിഞ്ഞില്ല. ക്രഡിറ്റ്‌ കാര്‍ഡ്‌ എന്ന് പറഞ്ഞാള്‍ മഞ്ഞള്‍ പോലെ വെളുത്തിട്ടാണെന്ന് അന്നെനിക്കറിയില്ലായിരുന്നു..!!

    ReplyDelete
  11. ഡ്രിസിലേ, ഏലം ഒരു ശീലമാക്കു...
    ആപ്ത വാക്യം പോലെ ഇതു ഉരുവിടു..

    “NEVER SAY YES, WHEN YOU WANTED TO SAY "NO"

    അല്ലെങ്കിൽ രാവിലെ അപ്പീസിലു വരുമ്പോ മാർക്കർ പെൻ കൊണ്ട്, NO ന്ന് ഇടത് കൈവെള്ളയിൾ എഴുതി വയ്ക്കുക എന്നും. നാവു കൊണ്ട് പറയാതെ, കാര്യത്തിനും ഉപകരിക്കും.

    ReplyDelete
  12. ശ്ലോകത്തില്‍ ദേവനുപേക്ഷിച്ചു കളഞ്ഞ വാക്കാണു്‌ സംഗതിയുടെ സ്വഭാവത്തിനു ആപ്റ്റ്‌.
    "ശ്വാനമൈഥുനം"

    കാശുള്ളതില്‍ മാത്രം നീചന്മാര്‍ കാര്യങ്ങള്‍ നടത്തിയാല്‍ ഞങ്ങള്‍ ജീവിക്കുന്നതെങ്ങനെ എന്നാണു്‌ ബാങ്കുകാരുടെ ചോദ്യം. അതിന്റെ ഉത്തരവുമായാണു കിളിമൊഴികള്‍ പറന്നു വരുന്നതു്‌. സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട എന്നു പറയാനുള്ള ഈ ശ്രമം കൊള്ളാം ഡ്രിസില്‍.

    ReplyDelete
  13. അനിലേ,
    BlogSend Address ഞാൻ മാറ്റി
    pinmozhikal@gmail.com ആക്കി. എന്നിട്ടും ഒരു പോസ്റ്റിട്ടു നോക്കി. ഗൂഗിൾ കവലയിൽ വന്നില്ല. പിന്നെ തിരിച്ചു blog4comments@googlegroups.com കൊടുത്തു നോക്കി. അതും വർക്ക്‌ ചെയ്യുന്നില്ല.

    കൺസ്ട്രക്ഷൻ ഇപ്പോളും അണ്ടർ ആണോ?

    ReplyDelete
  14. Anonymous4:32 PM

    for pinmozhikal, check at http://chithrangal.blogspot.com/2006/01/blog-post_17.html

    ReplyDelete
  15. ഈ ബ്ലോഗ്‌ എന്താ ഇത്ര താമസിച്ചത്‌ ഇവിടെ ഇടാന്‍. അപ്പൊഴേക്കും എനിക്കും ഇതേ അബദ്ധം പറ്റിക്കഴിഞ്ഞിരുന്നു. ന്‍ഹീ ന്‍ഹീ.

    എന്നെ പറ്റിച്ചത്‌ Tata AIG ആണ്‌. അവരുടെ insurance cancel ചെയ്യാന്‍ ഇതു വരെ 250 രൂപ ചിലവായി. ഇനിയും എത്ര ചിലവാകുമോ എന്തൊ. എന്തെങ്കിലും ആവശ്യമുണ്ടായിട്ടാണോ അവരുമായി വെറുതേ പത്ത്‌ മിനിറ്റ്‌ സംസാരിച്ചത്‌.

    ഡ്രിസിലിന്റെ ഉപദേശം സിരസ്സാവഹിക്കാന്‍ അതു കൊണ്ടു ഞാന്‍ തീരുമാനിച്ചു. Marketing-ന്‌ ഇനി ആരു വിളിച്ചാലും ഞാന്‍ ഊമ. ബ ബ ബ.

    ReplyDelete
  16. ദേവനും സിദ്ധാർ‍ത്ഥനും കൂടി ചൊല്ലിയ ആ ശ്ലോകം ഒന്നു മുഴുവനായി പറഞ്ഞുതരുമോ? സം‍ഗതി ഇതുവരെ കേട്ടിട്ടില്ല. കിടിലൻ ശ്ലോകം! “ആരംഭം ജനയേത്‌ സൌഖ്യം , അന്ത്യം ദുഃഖകരം ഭവേത്‌...”. വാഹ്!

    ReplyDelete
  17. ഹാവൂ!
    ഉമേഷിനൊരു ശ്ലോകം പറഞ്ഞു കോടുക്കുന്നതില്‍പരം ഭാഗ്യമെന്തുള്ളൂ. ദേവന്‍ വരുന്നതിനുമുന്‍പതിങ്ങെഴുതാം.

    അധികാരം ച ഗര്‍ഭം ച
    ഋണം ച ശ്വാനമൈഥുനം
    ആരംഭേ ജനയേത്‌ സൌഖ്യം
    അന്ത്യേ ദു:ഖകരം ഭവേത്‌

    ReplyDelete
  18. നന്ദി, സിദ്ധാർ‍ത്ഥാ.

    ദേവന്റെ വേർ‍ഷനിൽ എനിക്കല്പം സം‍ശയം തോന്നിയിരുന്നു. ച + ഋണം സന്ധി ചേരുമ്പോൾ വൃത്തഭം‍ഗം വരുകില്ലേ എന്നു്. ഇപ്പോൾ എല്ലാം ക്ലിയർ ആയി.

    എന്നാലും പഴയ സം‍സ്കൃതകവികളുടെ ഒരു കാര്യമേ! എല്ലാം നോക്കി മനസ്സിലാക്കിയിരിക്കുന്നു. ശ്വാനമൈഥുനം അന്ത്യത്തിൽ വേദനാജനകമാണെന്നു്. ചിലന്തിയുടെയും തേനീച്ചയുടെയും കാര്യം അറിവില്ലായിരിക്കും.

    ഗർ‍ഭം ആദ്യത്തിൽ സുഖവും അവസാനത്തിൽ ദുഃഖവുമാണോ? ഗർ‍ഭം തുടങ്ങുന്നതിനു മുമ്പു സുഖമാണെന്നു സമ്മതിക്കാം. ("I had pleasure (blood pressure എന്നു വിവക്ഷ) before pregnancy" എന്നൊരുവൾ ഡോക്ടറോടു പറഞ്ഞതുപോലെ!) പക്ഷേ ആരം‍ഭത്തിലെ Morning sickness ഒക്കെ ബുദ്ധിമുട്ടല്ലേ? അവസാനം കുഞ്ഞിനെ കാണുമ്പോൾ സന്തോഷമല്ലേ, ദുഃഖമല്ലല്ലോ. പ്രസവവേദനയെപ്പറ്റിയായിരിക്കും അവസാനം ദുഃഖം എന്നു പറഞ്ഞതു്, അല്ലേ?

    ReplyDelete
  19. കൊള്ളാം ഡ്രിസിൽ!
    ക്രെഡിറ്റ്കാർഡ് പെണ്ണ് എന്നെയും 7-8 തവണ വിളിച്ചു . വിളിക്കുമ്പഴൊക്കെ “അയാം സിക്ക് ഓഫ് യുവർ സർവീസ്...” എന്നും പറഞ്ഞ് നല്ലത് കേൾപ്പിക്കും (പലിശ കൊടുക്കുന്നതിന്റെ അരിശം അവളുമാരോട് തീർക്കും) ഇതിന്റെ അന്ത്യകൂദാശ ഇങ്ങനെയായിരിക്കുമെന്നറിയില്ലാ‍യിരുന്നു!

    ReplyDelete