Pages

Saturday, October 14, 2006

ഇഫ്‌താര്‍ മീറ്റിലെ ദ്ര്^ശ്യങള്

ഇന്നലെ ഷാര്‍ജ ബുഹൈറ കോര്‍ണീഷില്‍ നടന്ന, ഡാഫൊഡില്‍സ് ഇന്‍ ഡിസേര്ട്ട് യു.എ.ഇ. ചാപ്‌റ്റര്‍ അമ്ഗങളുടെ ഇഫ്‌താര്‍ മീറ്റിലെ ദ്ര്^ശ്യങള്..
ഫോടോ: ധര്‍മജന്‍ പട്ടേരി

Wednesday, July 12, 2006

മെഡിക്കള്‍ ക്യാമ്പ് ചിത്രങ്ങള്‍

പ്രിയ ബ്ലോഗീ ബ്ലോഗന്മാരെ...
ഡാഫൊഡിത്സ് ഇന്‍ ഡെസേര്‍ട്ട്, യു.എ.ഇ ചാപ്‌റ്റര്‍ ജാന്‍‌സണ്‍‌സ് സ്‌റ്റാര്‍ പോളി ക്ലിനിക്കുമായി ചേര്‍ന്ന് നടത്തിയ മെഡിക്കല്‍ ക്യാമ്പിന്റെ ചിത്രങ്ങള്‍ വെബ്‌സൈറ്റില്‍ ചേര്‍ത്തിട്ടുണ്ട്. കാണാന്‍ ആഗ്രഹമുള്ളവര്‍ മാത്രം സന്ദര്‍ശിക്കുക.

Monday, June 26, 2006

Monday, June 19, 2006

ബൂലോക ഗ്രൂപ് ഫോട്ടൊ

പ്രിയ ബ്ലോഗീ ബ്ലോഗന്മാരേ.. അന്ന് ദാ ഇവിടെ ഞാനോരു വാക്ക് പറഞ്ഞിരുന്നു. വാക്ക് പറഞ്ഞാല്‍ പറഞ്ഞതാ ഈ ഡ്രിസില്‍. ഹാ..!!! ഇന്നാ പിടിച്ചോ...!!


അന്ന് ഞാന്‍ പറഞ്ഞിരുന്നു എല്ലാരോടും, നിങ്ങളുടെ ഫോട്ടോ എനിക്കയച്ചു തരാന്‍. ആകെ അയച്ചു തന്നത് വിശലേട്ടന്‍ മാ‍ത്രമാണ്. ബാക്കി ഫോട്ടോകളെല്ലാം ഞാന്‍ ഓരോരുത്തരുടേയും ബ്ലോഗില്‍ ചെന്ന് മോഷ്‌ടിച്ചതാണ്. ബാക്കിയുള്ളവരുടെ ഫോട്ടോകള്‍ mazha82@gmail.com എന്ന വിലാസത്തില്‍ അയക്കുകയാണെങ്കില്‍ നമുക്ക് ഒരു വലിയ ഗ്രൂപ് ഫോടോ തന്നെ ചെയ്യാം. തീര്‍ച്ചയായും അയക്കുമല്ലോ..!!??
സസ്‌നേഹം
ഡ്രിസില്‍ മൊട്ടാമ്പ്രം.

Sunday, June 18, 2006

മെഡിക്കല്‍ ക്യാമ്പ്

പ്രിയ ബ്ലോഗീ ബ്ലോഗന്മാരേ...
ഡാഫൊഡില്‍‌സ് ഇന്‍ ഡെസേര്‍ട്ട് യു.എ.ഇ ചാപ്‌റ്റര്‍, ജാന്‍‌സണ്‍‌സ് സ്‌‌റ്റാര്‍ പോളി ക്ലിനിക്കുമായി ചേര്‍ന്ന് നടത്തുന്ന മെഡിക്കല്‍ ക്യാമ്പിനെ കുറിച്ച് അറിയിക്കാന്‍ വൈകിയതില്‍ ക്ഷമിക്കുമല്ലോ.
കൂടുതല്‍ വിവര‍ങ്ങല്‍ ദാ ഈ വെബ് സൈറ്റില്‍ നിന്നും ലഭിക്കും.

Tuesday, April 25, 2006

യാത്രയയപ്പ്‌


ഇളം തെന്നലിനു നല്‍കിയ യാത്രയയപ്പ്‌ ഫോടോസ്‌ ദാ ഇവിടെ ഉണ്ട്‌. ഇവിടെ ക്ലിക്കുക.

Saturday, April 15, 2006

ഇനിയുമെത്ര ദിനങ്ങളീ യാത്ര...



മേടം 01. ഇന്ത്യന്‍ സമയം രാവിലെ 00:15.

കാലത്തിന്റെ കണക്കുപുസ്‌തകത്തില്‍ എന്റെ ജന്മം കൂടി ലിഖിതപ്പെടുത്തിയ ദിനം.

ലക്ഷ്യമില്ലാത്ത യാത്ര തുടരുകയാണ്‌.

വഴിയോരക്കാഴ്‌ചകള്‍ ഒന്നൊന്നായി അതിവേഗം പിന്നിലേക്ക്‌ മറയുന്നു.

ദൈര്‍ഘ്യമറിയാത്ത പാത..!

പിന്നിടുന്ന ഭാഗങ്ങളിലെ മണ്ണിടിയുന്ന, തിരിച്ചുപോക്ക്‌ അസാധ്യമായ പാത. തിരിഞ്ഞു നോക്കുമ്പോള്‍, ശ്യൂന്യതയില്‍ നിന്നും ഓര്‍മകളും സ്വപ്‌നങ്ങളും മാടി വിളിക്കുന്നത്‌ പോലെ..!!

പിന്നിട്ട വഴിയോരങ്ങളില്‍ നിന്നും ലഭിച്ച ഒരു പിടി സൌഹൃദങ്ങള്‍ കൂട്ടിനുണ്ട്‌. ചില സൌഹൃദങ്ങള്‍, ഞാനറിയാതെ മറവിയുടെ സത്രത്തില്‍ അന്തിയുറങ്ങാന്‍ ചെന്നു.

സഞ്ചാരപഥത്തിലെവിടെയൊക്കെയോ പെരുമ്പറ കൊട്ടുന്ന ആശയങ്ങളും ആദര്‍ശങ്ങളും...!!

ചൂണ്ടുപലക ഇല്ലാത്ത കൈവഴികള്‍ക്ക്‌ മുന്നില്‍, ദിശയറിയാതെ പതറുന്ന മനസ്സ്‌..! തെരഞ്ഞെടുക്കേണ്ട വഴിയെക്കുറിച്ചുള്ള മനസ്സംഘര്‍ഷം..!

യാത്രയിലെന്നും ഒന്നിച്ചുണ്ടായിരുന്ന, എന്നും ഒന്നിച്ചുണ്ടാകണമെന്നാഗ്രഹിച്ച ചിലര്‍ എന്റെ പാതിവഴിയില്‍ യാത്രയ്‌ക്ക്‌ അന്ത്യം കുറിച്ചു. അവരുടെ പാത അവസാനിച്ചിരിക്കുന്നു.

ഇന്നലെ 'പാതയിലെ ഒരു നാഴികക്കല്ല് കൂടി പിന്നിട്ട' എനിക്ക്‌ അഭിനന്ദനങ്ങളും ആശംസകളുമറിയിച്ച എന്റെ പ്രിയ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.

പക്ഷെ, ഞാനറിയുന്നു.. ആയുസില്‍ നിന്നും ഒരിതള്‍ കൂടി കൊഴിഞ്ഞിരിക്കുന്നു.

ഇനിയുമെത്ര ദിനങ്ങളീ യാത്ര...

Thursday, April 06, 2006

ഒരു പേന ചെയ്‌ത ചതി

ഓര്‍മ്മ വന്നപ്പോള്‍, പെട്ടെന്ന് എഴുതിയെടുത്തത്‌.
ചുറ്റും ആരൊക്കെയോ ഇരിക്കുന്നുണ്ട്‌. തൊട്ടടുത്തിരിക്കുന്ന വട്ടക്കണ്ണടയെ കണ്ടപ്പോള്‍ തന്നെ മനസ്സിലായി, ഇതൊരു ബു.ജിയാണെന്ന്. എല്ലാവരുടെയും കൈയില്‍ പേനയുണ്ട്‌. മുന്നില്‍ ചാരിത്ര്യം നഷ്‌ടപ്പെട്ടിട്ടില്ലാത്ത വെള്ളക്കടലാസുകള്‍. ചിലര്‍ പേന വിരലുകള്‍ക്കിടയില്‍ വെച്ച്‌ കറക്കുന്നു. ചിലര്‍ ഡസ്‌കിനു മുകളില്‍ പേന ഒരു പോസ്‌റ്റ്‌ പോലെ വെച്ച്‌, കണ്ണുകള്‍ കൊണ്ട്‌ മട്ടത്രികോണം വരക്കുന്നു. എല്ലാ നയനങ്ങളിലും അപരിചിതത്വം തുളുമ്പി നിന്നിരുന്നു. ആരും ഒന്നും തന്നെ സംസാരിച്ചില്ല. നിശ്ശബ്‌ദത തളം കെട്ടി നിന്ന ആ ക്ലാസ്‌ മുറിക്കകത്തുണ്ടായിരുന്നവരുടെ ഹൃദയങ്ങള്‍ ശബ്‌ദമുഖരിതമായിരുന്നു. മനസംഘര്‍ഷത്തിന്റേയും ആംകാംക്ഷയുടെയും ബഹളമയം.

Monday, April 03, 2006

udf prakatana pathrika

anyone can help me to get the full version of udf prakatana pathrika?
plz email me to mazha82@gmail.com asap

Wednesday, March 01, 2006

പുലികളുടെ സ്വന്തം നാട്‌

'ഛെ!! പത്ത്‌ മണി കഴിഞ്ഞു..!' രാവിലെ എഴുന്നേറ്റ്‌ ക്ലോക്കിലേക്ക്‌ നോക്കി രാജീവ്‌ സ്വയം ശപിച്ചു. ഇന്നലെ ഫ്ലൈറ്റ്‌ എയര്‍പോര്‍ട്ടിലെത്തുമ്പോള്‍ തന്നെ രാത്രി 2 മണി കഴിഞ്ഞിരുന്നു. പിന്നെ, ചെക്കിംഗും എല്ലാം കഴിഞ്ഞ്‌ വീട്ടിലെത്തി ഒരു ഗ്ലാസ്‌ വെള്ളം പോലും കുടിക്കാതെ കിടക്കയിലേക്ക്‌ വീണതാണ്‌.

Monday, February 20, 2006

കൊള്ളിമിട്ടായി

കൊള്ളിമിട്ടായി

'എവ്‌ടേക്യാ കുട്ട്യേ ഈ ഓട്‌ണേ.. അവിടെ നിക്കാനല്ലെ പറഞ്ഞത്‌..'
ഞാന്‍ വിളിച്ച്‌ കൂവുന്നത്‌ ചിന്നുമോന്‍ ശ്രദ്ധിക്കുന്നില്ലായിരുന്നു.
'നിന്റെ കുസൃതി ഇത്തിരി കൂട്‌ണ്‌ണ്ട്‌.'
അവന്‍ എന്റെ വാക്കുകള്‍ ശ്രദ്ധിക്കാതെ വീണ്ടും ഓടുകയാണ്‌. വയല്‍ വരമ്പിലേക്ക്‌ താഴ്‌ന്ന് നില്‍ക്കുന്ന പുല്‍നാമ്പുകളില്‍ മഴത്തുള്ളികള്‍ കോര്‍ത്തിണക്കിയ മുത്തുമാല തട്ടിത്തെറിപ്പിച്ച്‌ ചിന്നുമോന്‍ ചിരിച്ചുകൊണ്ട്‌ ഓടി.
വീട്ടിലെത്തി എന്റെ മടിയിലിരുന്ന് എന്റെ മുഖത്തേക്ക്‌ തന്നെ നോക്കി ഭക്ഷണം കഴിക്കുമ്പോഴും അവന്‍ ചിരിക്കുകയായിരുന്നു.

Wednesday, February 15, 2006

Narendran Commission report

anyone can help me to get the full version of 'Narendran Commission report'??
pls email to mazha82@gmail.com

കറങ്ങിത്തിരിഞ്ഞ്‌....

ഇന്നലെ സുഹൃത്ത്‌ അസീസിന്റെ ഫോണ്‍ ഉണ്ടായിരുന്നു. അവന്‍ ഇവിടെ നിന്നും നാട്ടിലെത്തിയിട്ട്‌ രണ്ട്‌ ദിവസം ആകുന്നേയുള്ളൂ. ഫോണ്‍ എടുത്തയുടനെ കിട്ടി.. നല്ല കിടിലന്‍ 'റിതെ'(മറിച്ചു ചൊല്ലുക). കാര്യം അന്വേഷിച്ചപ്പോഴാണ്‌ സംഗതിയുടെ കിടപ്പ്‌ മനസ്സിലായത്‌. അവന്‍ ഇവിടെ നിന്നും പോകുമ്പോള്‍ ഒരു ഡി.വി.ഡി വാങ്ങിയിരുന്നു. ഞാനാണ്‌ അത്‌ ഷാര്‍ജയില്‍ നിന്നും സെലക്‍ട്‌ ചെയ്‌ത്‌ കൊടുത്തത്‌. അവന്റെ ഭാര്യ-വീട്ടിലേക്ക്‌ വാങ്ങിയതാത്രെ. വലിയ ഗൌരവത്തോടു കൂടി 300 ദിര്‍ഹത്തിന്റെ ആ ഡി.വി.ഡി അവിടെ കൊടുത്തു.

Thursday, February 02, 2006

ചാറ്റല്‍ മഴ തോരുന്നില്ല

പുറത്ത്‌ ചെറുതായി ചാറ്റല്‍ മഴ പെയ്യുന്നുണ്ട്‌. പ്രിഡിഗ്രി കഴിഞ്ഞതിനു ശേഷം സര്‍ സയ്യിദ്‌ കോളേജില്‍ ഇതിനു മുമ്പ്‌ വന്നത്‌ രണ്ട്‌ വര്‍ഷം മുമ്പാണു. ഗള്‍ഫിലേക്ക്‌ പോകാനായി ബാംഗ്ലൂരിലെ ജോലി രാജി വെച്ച്‌ നാട്ടിലെത്തിയതായിരുന്നു. കാത്തിരിപ്പിനു ദൈര്‍ഘ്യം വര്‍ദ്ധിക്കുന്നു. വൈകുന്നേരങ്ങള്‍ വിരസമായി തോന്നിയപ്പോഴാണു പഴയ കാമ്പസിലേക്ക്‌ ഇറങ്ങിയത്‌. വൈകുന്നേരമായതിനാല്‍ കോളേജില്‍ ആളനക്കമില്ലായിരുന്നു.

കോളേജ്‌ വരാന്തയിലൂടെ ഏകനായി നടന്നു. ആ മണല്‍തരികള്‍ക്ക്‌ പറയാനുണ്ടായിരുന്നത്‌ ഗൃഹാതുരത്വത്തിന്റെ കഥകള്‍. നഷ്ടപ്പെടുത്തിയ പഴയകാല ചങ്ങാത്തങ്ങള്‍. റാഗിങ്ങിന്റെ കൈപറിഞ്ഞ ആദ്യനാളുകള്‍... ഓഡിറ്റോറിയത്തിലെ അന്തരീക്ഷത്തില്‍ കോളേജ്‌ ഡേയുടെ ബഹളമയം ഇന്നും തളം കെട്ടി നില്‍ക്കുന്നത്‌ പോലെ. സമയം കടന്നു പോയതറിഞ്ഞില്ല. കോളേജ്‌ ഗേറ്റ്‌ കടന്ന് റോഡരികിലെ ആ ചായകടയിലേക്ക്‌ നടന്നു. രാമേട്ടന്റെ കട. സര്‍ സയ്യിദിലെ ഓരോ ചലനങ്ങള്‍ക്കും സാക്ഷ്യം വഹിച്ച, ഒരു കാലത്ത്‌ ഞങ്ങളുടേത്‌ മാത്രമായിരുന്ന 'ഗ്യാലറി'. ക്ലാസ്‌ മുറികളിലേക്കാല്‍ കൂടുതല്‍ സമയം ഞങ്ങല്‍ ഇവിടെ ചെലവഴിച്ചിരുന്നു. രാമേട്ടന്‍ എന്നെ തിരിച്ചറിഞ്ഞതില്‍ ഏറെ സന്തോഷം തോന്നി. അയാളുടെ ഓര്‍മകള്‍ക്ക്‌ മങ്ങലേട്ടിട്ടില്ല.

Tuesday, January 31, 2006

ഒരു ജനുവരി കൂടി..


ചിലങ്കകളഴിച്ച്‌ വെച്ച്‌ തിരശ്ശീലയ്‌ക്ക്‌ പിന്നിലേക്ക്‌ മറയുന്ന മറ്റൊരു ജനുവരി കൂടി.. ആടയാഭരണങ്ങളിഞ്ഞ്‌ ഊഴം കാത്തിരിക്കുന്ന മറ്റൊരു ഫെബ്രുവരി..!!


പിടിച്ചു കെട്ടാന്‍ സാധിക്കാത്ത ഒരു യാഗാശ്വം പോലെ കാലം കുതിക്കുകയാണു.. ഒപ്പമെത്താന്‍ സാധിക്കാതെ ഞാന്‍ കിതയ്ക്കുന്നു..!!

Thursday, January 26, 2006

'സാരേ ജഹാം സേ അച്ഛാ.. ഹിന്ദുസ്ഥാന്‍ ഹമാരാ..!!'

റിപ്പബ്ലിക്‌ ദിനാശംസകള്‍ !!

എന്താണു റിപ്പബ്ലിക്‌?? അതൊരു രാഷ്ട്രരേഖയാണു.. ഏതു രാഷ്ട്ര രേഖ?? ഒരു രാഷ്ട്രത്തിലെ ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന ഒരു കൂട്ടം ജനപ്രതിനിധികള്‍ ആണു ആ രാഷ്ട്രരേഖയുടെ തലവന്മാര്‍..! ആരാണു തലവന്മാര്‍?? ഒരു രാഷ്ട്രത്തിന്റെ നയ-നിയമങ്ങള്‍ തീരുമാനിക്കേണ്ടത്‌ അവരാണു..! ഇന്നു നമ്മുടെ നയങ്ങള്‍ അവര്‍ തന്നെയാണോ തീരുമാനിക്കുന്നത്‌?? അതോ.. നാം ജനങ്ങള്‍ (രാഷ്ട്രത്തിന്റെ ചാലകശക്തി) അറിയാതെ, ആ അധികാരം 'ലോകപോലീസ്‌' ചമയുന്ന ഏതോ ചില രാഷ്ട്രങ്ങളില്‍ നിന്നുള്ള അപ്പക്കഷണങ്ങള്‍ക്ക്‌ വേണ്ടി അവര്‍ക്ക്‌ തീറെഴുതിക്കൊടുത്തിരിക്കുന്നുവോ..?? ഞാന്‍ ഇന്ന് ഭയക്കുന്നു.. നമ്മുടെ ഭരണഘടനയില്‍ നിന്നും 'റിപ്പബ്ലിക്‌' എന്ന ബഹുമതി എടുത്തുകളയപ്പെടുമോ എന്ന്...!!

ഇന്ത്യയെ കുറിച്ചോര്‍ത്ത്‌ അഭിമാനം കൊള്ളുക.. അപമാനിക്കപ്പെടാതിരിക്കാന്‍ കാതോര്‍ക്കുക..
yes.. the people.. We Are The Supreme Power of Our Nation !!
നമുക്ക്‌ ഒരുമിച്ച്‌ പാടാം.. 'സാരേ ജഹാം സേ അച്ഛാ.. ഹിന്ദുസ്ഥാന്‍ ഹമാരാ..!!'

Sunday, January 22, 2006

ക്രഡിറ്റ്‌ കാര്‍ഡെന്ന സുന്ദരി

ബൂലോകവാസികളും യാഹൂ ഗ്രൂപുകളുമായി കത്തിയടിച്ച്‌, അവസാനം ഓഫീസ്‌ ജോലികള്‍ മുഴുവന്‍ പണിപ്പുരയില്‍ കെട്ടിക്കിടന്നപ്പോഴാണു ജനറല്‍ മാനാജര്‍ക്ക്‌ എന്നെ ശകാരിക്കാന്‍ തോന്നിയത്‌. കിട്ടിയ ഡോസുകള്‍ മുഴുവന്‍ തലയില്‍ ചുമന്ന് തലവേദനയുമായി മേശപ്പുറത്തിരിക്കുന്ന ഫയലുകളെ നോക്കി കൊഞ്ഞനം കുത്തുമ്പോഴാണു നമ്മുടെ സഖാവ്‌ മൊബെയില്‍ ഫോണ്‍ കരയാന്‍ തുടങ്ങിയത്‌. തെല്ലമര്‍ഷത്തോടെയാണു ഹലൊ പറഞ്ഞതെങ്കിലും, അങ്ങെ തലയ്ക്കല്‍ ഒരു പെണ്‍സ്വരം കേട്ടപ്പോള്‍ ഈ 'ബാച്‌-ലറു'ടെ ശബ്ദം താണു.

Sunday, January 15, 2006

പേനയുടെ ചിരി.

ഏതോ ഒരു ജന്മദിനത്തില്‍ അച്ചന്‍ സമ്മാനിച്ച ആ പേന വര്‍ങ്ങളായി അയാളുടെ സന്തതസഹചാരിയാണു. അല്ല.. അയാള്‍ ആ പേനയുടെ സന്തതസഹചാരിയാണു എന്നു പറയുന്നതാവും കൂടുതല്‍ ശരി. അയാള്‍ എഴുതാന്‍ തുടങ്ങിയിട്ട്‌ വര്‍ഷങ്ങളായി. അക്ഷരങ്ങളോടുള്ള അയാളുടെ പ്രണയം കാമമായി.. ക്രമേണ അതൊരു ലഹരിയായി മാറുകയായിരുന്നു. ശൈശവത്തില്‍ പക്ഷികളേയും മൃഗങ്ങളേയും അയാള്‍ അക്ഷരങ്ങള്‍ കൊണ്ട്‌ വരച്ചു. ആയുസ്സിന്റെ പടവുകള്‍ ഒന്നൊന്നായി കയറുന്നതിനനുസരിച്ച്‌, എഴുത്തിന്റെ വിഷയങ്ങള്‍ ഒന്നില്‍ മറ്റൊന്നിലേക്ക്‌ മാറിക്കൊണ്ടിരുന്നു. യവ്വനത്തിന്റെ ചാപല്യങ്ങളും വിപ്ലവവീര്യവും അയാളുടെ പേനയിലെ ദ്രാവകമായി രൂപാന്തരപ്പെട്ടു. കാലത്തിന്റെ ഇതളുകള്‍ കൊഴിയുന്നതിനനുസരിച്ച്‌ അയാള്‍ക്ക്‌ മുന്നില്‍ അഗ്നിക്കിരയാക്കപ്പ്പ്പെട്ട സിഗരറ്റ്‌ കൂട്ടങ്ങളുടെ എണ്ണവും വര്‍ദ്ധിച്ചു വന്നു. സഞ്ചാരപഥത്തിനു നീളം വര്‍ദ്ധിക്കുമ്പോള്‍ അയാളുടെ സൌഹൃദ വലയം വികസിക്കുകയായിരുന്നു. സുഹൃത്തുക്കളുടെ പെരുമാറ്റവും അയാളുടെ ഗ്രാമത്തിന്റെ സ്പന്ദനങ്ങളും എഴുത്തിന്റെ വിഷയങ്ങളായി മാറി. ഇടയ്ക്കെവിടെയോ കയറി വന്ന 'ഭാര്യ' എന്ന മറ്റൊരു സുഹൃത്തും..!! നിലാവു കൊണ്ട്‌ മൂടിപ്പുതച്ച രാത്രികളില്‍ കടല്‍ത്തീരത്തിരുന്ന്, അവളോടുള്ള പ്രണയം കടലാസിലേക്ക്‌ പകര്‍ത്തുമ്പോള്‍ അയാളുടെ ഹൃദയം തുടിച്ചു. മഷിയുണങ്ങാത്ത ആ വരികളില്‍ മദ്യം ശ്വസിക്കാമായിരുന്നു. അയാളേക്കാള്‍ ഭംഗിയായി ഭാര്യയെ പ്രണയിച്ച മറ്റൊരു ഭര്‍ത്താവ്‌ വേറെയില്ലെന്ന് വായനാലോകം മുദ്ര കുത്തി.

Thursday, January 05, 2006

കഥാന്തരങ്ങളിലെ കഥ..

ഇതൊരു കഥ മാത്രം.. കഥാന്തരങ്ങളിലെ കഥ..
ഒരു സാഹിത്യ വ്യഭിചാരിയെ എറിഞ്ഞു കൊന്നു. ഞാന്‍ സ്വര്‍ഗസ്ഥനായി..!!

'സാഹിത്യ വ്യഭിചാരി'.. ആ വാക്കിന്റെ അര്‍ത്ഥമെന്ത്‌?? ഞാനെന്തിനാണു അയാളെ ആ പേരു വിളിച്ചത്‌? അയാള്‍ ഒരിക്കലും സ്വയം ഒരു സാഹിത്യകാരനാണെന്ന് പറഞ്ഞിട്ടില്ല. അക്ഷരങ്ങളോടുള്ള പ്രണയം ഒരു ഭ്രാന്തായി മാറിയപ്പോള്‍, അയാള്‍ എന്തൊക്കെയോ വായിച്ചു കൂട്ടി. അക്ഷരങ്ങളുടെ നിറക്കൂട്ട്‌ ചേര്‍ത്ത്‌ ചിത്രങ്ങള്‍ വരക്കാന്‍ അയാള്‍ ശ്രമിച്ചു. പക്ഷെ, അയാള്‍ ജലച്ചായങ്ങള്‍ വരച്ചത്‌ ചില്ല്ലുജാലകത്തിലായിരുന്നു. തനിക്ക്‌ കഴിയാതെ പോയ രചനാപാടവം മറ്റുള്ളവരില്‍ കണ്ടപ്പോള്‍ അയാളുടെ പ്രണയം അവരോടായി. അത്‌ കൊണ്ട്‌ തന്നെ അയാള്‍ എന്നേയും പ്രണയിച്ചു. അയാളുടെ സ്നേഹത്തില്‍ എന്നും ഞാന്‍ ആത്മാര്‍ത്ഥത ദര്‍ശിച്ചിരുന്നു. അയാള്‍ കുത്തിക്കുറിച്ചിട്ട 'വിഡ്ഡിത്തങ്ങള്‍' ആദ്യം കേള്‍പ്പിച്ചത്‌ എന്നെയായിരുന്നു. അഭിപ്രായങ്ങള്‍ എന്നോട്‌ ചോദിച്ചു. അയാള്‍ സാഹിത്യം വരയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു. എവിടെയാണു അയാള്‍ സാഹിത്യം മോഷ്ടിച്ചത്‌? ഞാന്‍ വീണ്ടും സംശയിച്ചു. 'അതെ.. അയാള്‍ സാഹിത്യത്തെ വ്യഭിചരിച്ചിട്ടുണ്ട്‌. അയാളെ ഒന്നു കൂടി പോയി കാണണം.'