Pages

Wednesday, February 15, 2006

കറങ്ങിത്തിരിഞ്ഞ്‌....

ഇന്നലെ സുഹൃത്ത്‌ അസീസിന്റെ ഫോണ്‍ ഉണ്ടായിരുന്നു. അവന്‍ ഇവിടെ നിന്നും നാട്ടിലെത്തിയിട്ട്‌ രണ്ട്‌ ദിവസം ആകുന്നേയുള്ളൂ. ഫോണ്‍ എടുത്തയുടനെ കിട്ടി.. നല്ല കിടിലന്‍ 'റിതെ'(മറിച്ചു ചൊല്ലുക). കാര്യം അന്വേഷിച്ചപ്പോഴാണ്‌ സംഗതിയുടെ കിടപ്പ്‌ മനസ്സിലായത്‌. അവന്‍ ഇവിടെ നിന്നും പോകുമ്പോള്‍ ഒരു ഡി.വി.ഡി വാങ്ങിയിരുന്നു. ഞാനാണ്‌ അത്‌ ഷാര്‍ജയില്‍ നിന്നും സെലക്‍ട്‌ ചെയ്‌ത്‌ കൊടുത്തത്‌. അവന്റെ ഭാര്യ-വീട്ടിലേക്ക്‌ വാങ്ങിയതാത്രെ. വലിയ ഗൌരവത്തോടു കൂടി 300 ദിര്‍ഹത്തിന്റെ ആ ഡി.വി.ഡി അവിടെ കൊടുത്തു.

കുറച്ചു കഴിഞ്ഞപ്പോള്‍ അളിയന്‍ വന്നു ചോദിച്ചു. 'അസീസളിയ പാലക്കാട്‌ വഴിയാണോ വന്നത്‌??'
ആരും കാണാതെ അവന്റെ തലയ്‌ക്ക്‌ രണ്ട്‌ മേടിയിട്ട്‌ അസീസ്‌ പറഞ്ഞു. 'കോഴിക്കോട്‌ ഫ്ലൈറ്റ്‌ ഇറങ്ങിയാല്‍ എങ്ങനെയാടാ കണ്ണൂരേക്ക്‌ പാലക്കാട്‌ വഴി വരിക??'
'അതിനു എന്നോടെന്തിനാ ചൂടാവണെ.. ഇങ്ങള്‌ ഈ ഡി.വി.ഡി-യുടെ പുറത്ത്‌ നോക്ക്‌' അളിയനും വിട്ടില്ല.
അസീസ്‌ ഡി.വി.ഡി-യുടെ പുറത്ത്‌ നോക്കി. അവിടെ ഇംഗ്ലീഷില്‍ ആരും കാണാത്ത വിധത്തില്‍ എഴുതിയിരിക്കുന്നു.
'മേഡ്‌ ഇന്‍ പാലക്കാട്‌'
ആരെങ്കിലും കേട്ടിരിക്കുമോ എന്നറിയാന്‍ ചുറ്റും നോക്കുന്നതിനിടയില്‍ പിന്നില്‍ നിന്നും ആരോ കമന്റുന്നത്‌ കേട്ടു..
'ഇത്‌ നമ്മടെ ദാസനും വിജയനും ഗള്‍ഫിലെത്തിയത്‌ പോലെയാവോ..!!'

5 comments:

  1. രാവിലെ തന്നെ പുളുവടിക്കാതെ ഡ്രിസ്സിലേ..
    ചൊറിച്ച് മല്ലി (മറിച്ച് ചൊല്ലി)ഒന്ന് പോസ്റ്റിക്കൂടെ പഹയാ..

    ReplyDelete
  2. പാലക്കാട് ഡി വി ഡി ഉണ്ടാക്കുന്നുണ്ടോ? അത് കൊള്ളാമല്ലോ. ഇനി ഇപ്പൊ അമേരിക്കക്കാര്‍ ഡി വി ഡി വാങ്ങാന്‍ പാലക്കാട് വന്ന് ക്യൂ നില്‍ക്കുന്ന അവസ്ഥ വരുമോ എന്റെ ഡ്രിസിലേ?

    ReplyDelete
  3. ശ്രീജീ.. പാലക്കാടിനേയും അമേരിക്കയേയും കൂട്ടിപ്പറയല്ലെ.. പിന്നെ അവിടെ സമരങ്ങളുടെയും ഉപരോധങ്ങളുടെയും പെരുമഴയായിരിക്കും. വെറുതെ പൊല്ലാപ്പുണ്ടാക്കല്ലെടാ...
    പുളുവല്ലെടാ.. ചില നേരത്ത്‌ നിനക്കും ഇതു പോലെ വല്ലതും കിട്ടുമെടാ എന്റെ ചില നേരത്തേ...

    ReplyDelete
  4. കാര്യമായിട്ട് പറഞ്ഞതാണോ? ഏതാ ബ്രാന്റ്? നിക്കായി? സാന്യോ?

    ReplyDelete
  5. മ്മ്ടെ അളിയനും ഒരെണ്ണം പറഞ്ഞട്ട്ണ്ടാര്‍ന്നു. ആ ബ്രാന്റൊന്ന് പറഞ്ഞേ. അളിയനോട് പാലക്കാട് ചെന്ന് എടുത്തോളാന്‍ പറയാനാ.

    ReplyDelete