മേടം 01. ഇന്ത്യന്‍ സമയം രാവിലെ 00:15.
കാലത്തിന്റെ കണക്കുപുസ്‌തകത്തില്‍ എന്റെ ജന്മം കൂടി ലിഖിതപ്പെടുത്തിയ ദിനം.
ലക്ഷ്യമില്ലാത്ത യാത്ര തുടരുകയാണ്.
വഴിയോരക്കാഴ്‌ചകള്‍ ഒന്നൊന്നായി അതിവേഗം പിന്നിലേക്ക് മറയുന്നു.
ദൈര്‍ഘ്യമറിയാത്ത പാത..!
പിന്നിടുന്ന ഭാഗങ്ങളിലെ മണ്ണിടിയുന്ന, തിരിച്ചുപോക്ക് അസാധ്യമായ പാത. തിരിഞ്ഞു നോക്കുമ്പോള്‍, ശ്യൂന്യതയില്‍ നിന്നും ഓര്‍മകളും സ്വപ്‌നങ്ങളും മാടി വിളിക്കുന്നത് പോലെ..!!
പിന്നിട്ട വഴിയോരങ്ങളില്‍ നിന്നും ലഭിച്ച ഒരു പിടി സൌഹൃദങ്ങള്‍ കൂട്ടിനുണ്ട്. ചില സൌഹൃദങ്ങള്‍, ഞാനറിയാതെ മറവിയുടെ സത്രത്തില്‍ അന്തിയുറങ്ങാന്‍ ചെന്നു.
സഞ്ചാരപഥത്തിലെവിടെയൊക്കെയോ പെരുമ്പറ കൊട്ടുന്ന ആശയങ്ങളും ആദര്‍ശങ്ങളും...!!
ചൂണ്ടുപലക ഇല്ലാത്ത കൈവഴികള്‍ക്ക് മുന്നില്‍, ദിശയറിയാതെ പതറുന്ന മനസ്സ്..! തെരഞ്ഞെടുക്കേണ്ട വഴിയെക്കുറിച്ചുള്ള മനസ്സംഘര്‍ഷം..!
യാത്രയിലെന്നും ഒന്നിച്ചുണ്ടായിരുന്ന, എന്നും ഒന്നിച്ചുണ്ടാകണമെന്നാഗ്രഹിച്ച ചിലര്‍ എന്റെ പാതിവഴിയില്‍ യാത്രയ്‌ക്ക് അന്ത്യം കുറിച്ചു. അവരുടെ പാത അവസാനിച്ചിരിക്കുന്നു.
ഇന്നലെ 'പാതയിലെ ഒരു നാഴികക്കല്ല് കൂടി പിന്നിട്ട' എനിക്ക് അഭിനന്ദനങ്ങളും ആശംസകളുമറിയിച്ച എന്റെ പ്രിയ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.
പക്ഷെ, ഞാനറിയുന്നു.. ആയുസില്‍ നിന്നും ഒരിതള്‍ കൂടി കൊഴിഞ്ഞിരിക്കുന്നു.
ഇനിയുമെത്ര ദിനങ്ങളീ യാത്ര...
പിറന്നാള്‍ ആശംസകള്‍!
ReplyDeleteജന്മദിനാശംസകള്‍...
ReplyDeleteവൈകിയെങ്കിലും ...എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍.
ReplyDeleteജന്മദിനാശംസകള്‍...
ReplyDeleteപിറന്നാളിന്റെ കാര്യം ഇന്നാണറിഞ്ഞതു ഡ്രിസ്സിലേ.. വൈകിയിട്ടാണെങ്കിലും സ്നേഹാശംസകള്‍..
ReplyDeleteഒരു ബിലേറ്റഡ് ആശംസ എന്റെ വകയായും
ReplyDeleteകുറച്ചധികം ലേറ്റായിപ്പോയി.... പിറന്നാള്‍ ആശംസകള്‍..
ReplyDelete