Pages

Monday, June 19, 2006

ബൂലോക ഗ്രൂപ് ഫോട്ടൊ

പ്രിയ ബ്ലോഗീ ബ്ലോഗന്മാരേ.. അന്ന് ദാ ഇവിടെ ഞാനോരു വാക്ക് പറഞ്ഞിരുന്നു. വാക്ക് പറഞ്ഞാല്‍ പറഞ്ഞതാ ഈ ഡ്രിസില്‍. ഹാ..!!! ഇന്നാ പിടിച്ചോ...!!


അന്ന് ഞാന്‍ പറഞ്ഞിരുന്നു എല്ലാരോടും, നിങ്ങളുടെ ഫോട്ടോ എനിക്കയച്ചു തരാന്‍. ആകെ അയച്ചു തന്നത് വിശലേട്ടന്‍ മാ‍ത്രമാണ്. ബാക്കി ഫോട്ടോകളെല്ലാം ഞാന്‍ ഓരോരുത്തരുടേയും ബ്ലോഗില്‍ ചെന്ന് മോഷ്‌ടിച്ചതാണ്. ബാക്കിയുള്ളവരുടെ ഫോട്ടോകള്‍ mazha82@gmail.com എന്ന വിലാസത്തില്‍ അയക്കുകയാണെങ്കില്‍ നമുക്ക് ഒരു വലിയ ഗ്രൂപ് ഫോടോ തന്നെ ചെയ്യാം. തീര്‍ച്ചയായും അയക്കുമല്ലോ..!!??
സസ്‌നേഹം
ഡ്രിസില്‍ മൊട്ടാമ്പ്രം.

17 comments:

 1. ഹ ഹ അങ്ങനെ മാരുതി ദിക്ഷിതും മലയാളം ബ്ലോഗ്ഗിങ്ങ് തുടങ്ങി ല്ലേ?
  എല്‍ ജിയേ, ഇങ്ങോട്ടൊന്ന് നോക്കിയേ...

  ReplyDelete
 2. ഇതു കൊള്ളാം.. പക്ഷെ, ഉമേഷില്ലല്ലോ..

  ReplyDelete
 3. ഉമേഷ്‌ജിയുടെ ഫോട്ടോ ഞാന്‍ തപ്പി. കിട്ടിയില്ല. ഞാന്‍ പറഞ്ഞില്ലേ... ഒരു പാട് പേരുടെ ഫോടൊ വിട്ടു പോയിട്ടുണ്ട്. എല്ലാവരും ഒന്ന് സഹകരിച്ച്, നിങ്ങളുടെ ഫോട്ടോകള്‍ എന്റെ mazha82@gmail.com എന്ന വിലാസത്തില്‍ അയച്ചു തന്നാല്‍ നമുക്കൊരു വന്‍ ഗ്രൂപ് ഫോട്ടൊ തന്നെ ചെയ്യാം.. :)

  ReplyDelete
 4. ഡ്രിസിലേ, ഇതു കൊള്ളാം :-)
  ആളൊരു ഫോട്ടോഷോപ്പ് കിടിലം ആണല്ലെ? നന്നായിരിയ്ക്കുന്നു.

  ReplyDelete
 5. ഡ്രിസിലേ കൊള്ളാം, എവിടെ വക്കാരിയും, ദേവേട്ടനുമെല്ലാം?

  ReplyDelete
 6. സുനില്‍8:25 AM

  ഗ്രൂപ്പ് ഫോട്ടൊയെങ്കിലും ഗൂഗിള്‍പേജസില്‍ ഹോസ്റ്റ് ചെയ്യണം നദീറെ...-സു-

  ReplyDelete
 7. പോരട്ടങ്ങനെ പോരട്ടെ.. സന്ദീപ് ഭായ്.. ഫോട്ടോ കിട്ടി ബോധിച്ചു....

  ReplyDelete
 8. ചുള്ളാ ഡ്രിസിലേ, നീ ആള്‍ മോസക്കാരനല്ലല്ലോ!
  നന്നായിട്ടുണ്ടെടാ! എന്റെ പടം അത് പോരേ? ഞാനിനി അയച്ചുതരണോ?
  ബൂലോഗരേ, ദാ കണ്ടോ? ഇതാണ് ഡെഡിക്കേഷന്‍ എന്ന് പറയുന്നത്!

  ReplyDelete
 9. ഹൊ..!! സത്യത്തില്‍ അത് മാരുതി ദീക്ഷിത് ആയിരുന്നോ!!? ഞാന്‍ കരുതി എല്ലിന്റെ ചിത്രമായിരിക്കുമെന്ന്. ക്ഷമിക്കണം. അന്യഭാഷാ ചലചിത്രങ്ങളുമായി വല്യ ബന്ധമില്ലാത്തത് കൊണ്ട്, എനിക്ക് ഈ മാരുതി ദീക്ഷിത്തിനെ അറിയില്ലാര്‍ന്നു. ഏതായാലും കിടക്കട്ടെ, മാരുതിക്കും ഒരു ബ്ലോഗര്‍ പദവി.

  ReplyDelete
 10. അസ്സലായിരിക്കുന്നു ഡ്രിസില്‍. നിന്റെ ക്ഷമയും കഴിവും സമ്മതിച്ച് തന്നിരിക്കുന്നു. കൊളാഷ് തകര്‍പ്പന്‍.

  ReplyDelete
 11. പുതിയ ഫോട്ടോകള്‍ വന്നു കൊണ്ടേയിരിക്കുന്നു... ബാക്കിയുള്ളവരുടെ ഫോട്ടോകള്‍ കൂടി കാത്തിരിക്കുകയാണ്. സമയം നിങ്ങള്‍ക്ക് വേണ്ടി കാത്തു നില്‍ക്കുന്നില്ല.. കടന്നു വരുവിന്‍.. നിങ്ങളുടെ ഫോട്ടോകള്‍ ഉടന്‍ അയക്കുവിന്‍. നമുക്ക് ഒരു വമ്പന്‍ ബൂലോക ഗ്രൂപ് ഫോട്ടോ ചെയ്യാം.. ഒരുമയുണ്ടെങ്കില്‍ ബ്ലോഗിലും കിടക്കാം..

  ReplyDelete
 12. Anonymous3:33 PM

  പിന്നെ,പിന്നെ! അതു ഞാനാണു, ഞാന്‍ മാത്രം ആണു. എന്റെ അഭൌമ സൌന്ദര്യ‍ത്തില്‍ കുശുമ്പുള്ളൊരു അങ്ങിനെ പലതും പറയും... സഹിക്കുക തന്നെ.

  ReplyDelete
 13. ഡ്രിസിലേ, വിശാലന്‍ അയച്ചു തന്നതും മീശയുടെ ചിത്രമാണോ?

  ദീക്ഷിതിന്റെ ചിത്രമിടുന്നതൊക്കെ വേണോ?, അവരിനി അനുവാദമില്ലാതെ പടമിട്ടു എന്നൊക്കെ അമറിയാല്‍?

  അന്നേരം ബോണ്‍ജിയുടെ പേര്‍ പറഞ്ഞു കൊടുക്കാം, അല്ലേ?

  ReplyDelete
 14. Anonymous9:11 PM

  അയ്യൊ! എന്റെ പൊന്നു തമ്പുരാനേ, എന്നാ അതു എടുത്തു മാറ്റിയേരെ...എന്റെ കര്‍ത്താവേ, ഇനി അതും കൂടി മതി!

  ReplyDelete
 15. ഇതു വരെ കിട്ടിയ പുതിയ ഫോട്ടോകള്‍..
  ഷാജുദ്ദീന്‍
  ശ്രീ‍ജിത്ത്
  ദിവാസ്വപ്‌നം (ഇയാള്‍ പേരു പറഞ്ഞില്ല)
  ജേക്കബ്
  സന്ദീപ് സുന്ദരം
  ദേവേട്ടാ.. ഉമേഷ്‌ജീ, വക്കാരീ... ഒന്ന് സഹകരിക്കൂ... ഫോട്ടോ അയക്കൂ...
  എല്ലാ എന്റെ പ്രിയ ബ്ലോഗരും ദയവായി ഫോട്ടോ അയക്കാന്‍ താല്‌പര്യപ്പെടുന്നു. നമുക്കൊരു കിടിലന്‍ ഗ്രൂപ് ഫോടോ ചെയ്യാമെന്നേ..
  അടുത്ത ഗൂപ് ഫോട്ടോയില്‍ മാരുതി ദീക്ഷിത്തും, കൃതിക് റോഷനും ഇല്ലാതെ നോക്കാം.

  ReplyDelete
 16. ഡ്രിസ്സില്‍,

  ഒരു ഈമെയില്‍ തനിക്ക് അയച്ചിട്ടുണ്ട്. ഫോട്ടൊ അല്ല.

  ചെക്ക് ചെയ്യൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ

  ReplyDelete
 17. കൊള്ളാം .....എനിക്കൊരു സഹായം ചെയ്യണം. ഈ സാറ്റല്ലെയ്ട്റ്റ് മാപില്‍ എന്തൂകൊണ്ട് മാട്ടൂല്‍, കുഞ്ഞിമംഗലം പയ്യന്നൂര്‍ ഭാഗങ്ങള്‍ ക്ലീറായ് സൂമില്‍ കിട്ടാതെ വരുന്നു.. വല്ല വഴിയും ഉണ്ടൊ?? ആര്‍ക്കെങ്കിലൂം...?
  pls replay:
  kowappuram@yahoo.com

  ReplyDelete