Pages

Thursday, January 26, 2006

'സാരേ ജഹാം സേ അച്ഛാ.. ഹിന്ദുസ്ഥാന്‍ ഹമാരാ..!!'

റിപ്പബ്ലിക്‌ ദിനാശംസകള്‍ !!

എന്താണു റിപ്പബ്ലിക്‌?? അതൊരു രാഷ്ട്രരേഖയാണു.. ഏതു രാഷ്ട്ര രേഖ?? ഒരു രാഷ്ട്രത്തിലെ ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന ഒരു കൂട്ടം ജനപ്രതിനിധികള്‍ ആണു ആ രാഷ്ട്രരേഖയുടെ തലവന്മാര്‍..! ആരാണു തലവന്മാര്‍?? ഒരു രാഷ്ട്രത്തിന്റെ നയ-നിയമങ്ങള്‍ തീരുമാനിക്കേണ്ടത്‌ അവരാണു..! ഇന്നു നമ്മുടെ നയങ്ങള്‍ അവര്‍ തന്നെയാണോ തീരുമാനിക്കുന്നത്‌?? അതോ.. നാം ജനങ്ങള്‍ (രാഷ്ട്രത്തിന്റെ ചാലകശക്തി) അറിയാതെ, ആ അധികാരം 'ലോകപോലീസ്‌' ചമയുന്ന ഏതോ ചില രാഷ്ട്രങ്ങളില്‍ നിന്നുള്ള അപ്പക്കഷണങ്ങള്‍ക്ക്‌ വേണ്ടി അവര്‍ക്ക്‌ തീറെഴുതിക്കൊടുത്തിരിക്കുന്നുവോ..?? ഞാന്‍ ഇന്ന് ഭയക്കുന്നു.. നമ്മുടെ ഭരണഘടനയില്‍ നിന്നും 'റിപ്പബ്ലിക്‌' എന്ന ബഹുമതി എടുത്തുകളയപ്പെടുമോ എന്ന്...!!

ഇന്ത്യയെ കുറിച്ചോര്‍ത്ത്‌ അഭിമാനം കൊള്ളുക.. അപമാനിക്കപ്പെടാതിരിക്കാന്‍ കാതോര്‍ക്കുക..
yes.. the people.. We Are The Supreme Power of Our Nation !!
നമുക്ക്‌ ഒരുമിച്ച്‌ പാടാം.. 'സാരേ ജഹാം സേ അച്ഛാ.. ഹിന്ദുസ്ഥാന്‍ ഹമാരാ..!!'

15 comments:

  1. റിപബ്ലിക് ദിനാശംസകള്‍ (ഓര്‍മ്മിപ്പിച്ചതിന് നന്ദി).
    അതെ, പാര്‍ലമെന്റ് ചോദ്യകോഴ വിവാദത്തിലും പാര്‍ലമെന്റും ജുഡീഷ്യറിയും തമ്മിലുള്ള ഏറ്റുമുട്ടലിനും പിന്നില്‍ ലോക പോലീസിന്റെ കൈകളില്ലേ എന്ന് ന്യായമായും സംശയിക്കാവുന്നതാണ്.
    ഗൃഹാതുരത്തിന്റെ നോവനുഭവിക്കുമ്പോള്‍, ഈ പ്രവാസജീവിതത്തിന്ന് പിറകിലും അവരല്ലേ കാരണക്കാര്‍ എന്ന് കരുതി സമാധാനിക്കാറുണ്ട്.
    -ഇബ്രു-

    ReplyDelete
  2. റിപ്പബ്ലിക്‌ ദിനാശംസകള് !

    ReplyDelete
  3. 'റിപ്പബ്ലിക് ദിനാശംസകള്‍’
    ---
    ഇബ്രു ഒടുവില്‍ പറഞ്ഞ synopsis ഒന്നു വ്യക്തമാക്കിയെങ്കില്‍ വാഗ്വാദങ്ങള്‍ക്കിടെ എടുത്തൊന്നലക്കാമായിരുന്നു.
    ഒരു പോയിന്റ് കിട്ടുമെങ്കില്‍ ആവട്ടെ.

    ReplyDelete
  4. വീട്ടിലെ വാഷ്ബേസിനിലെ വാട്ടര്‍ റ്റാപ് കേടുവന്നത് ഞാന്‍ കാര്യമാക്കിയിരുന്നില്ല. കിച്ചനിലെ വാട്ടര്‍ ടാപ്പ് കൂടെ കേടു വന്നപ്പോള്‍ ഞാനുറപ്പിച്ചു.ഇതവന്‍മാര്‍ തന്നെ, അമേരിക്കക്കാര്‍. കാരണം ഭക്ഷണം തയ്യാറാക്കിയിട്ട് വേണമായിരുന്നു എനിക്ക് പ്രാറ്ത്ഥനയ്ക്ക് പോകാന്‍. അപ്പോള്‍ തീറ്ച്ചയായും അവര് തന്നെയെന്ന് എനിക്കുറപ്പായി.
    അനിലേട്ടാ synopsis പിടികിട്ടിയില്ലെ..കസര്‍ത്ത് തുടങ്ങാമെന്ന് തോന്നുന്നു.

    ReplyDelete
  5. കസര്‍ത്തിനും കലാശക്കൊട്ടിനും എന്റെ ഭൂമി ഞാന്‍ വിട്ടു തരുന്നു.. എല്ലാ വിധ ആശംസകളും.. കസര്‍ത്തിനിടയില്‍ എല്ലാവരും സ്വന്തം തടിയും, മറ്റുള്ളവരു
    ടെ തടിയും ശ്രദ്ധിച്ചാല്‍ കൊള്ളാമായിരുന്നു..

    ReplyDelete
  6. എല്ലാത്തിനും അമേരിക്കയെ പഴി ചാരുന്നതിനെ കുറിച്ച് പറഞ്ഞതാണ്.synopsis ന് ആ രീതിയില്‍ സ്കോപ് ഇല്ലേ?

    ReplyDelete
  7. അപ്പടിയാ ഇബ്രൂ?
    അങ്ങനെ ഒരു നാട്ടുനടപ്പ് ഇപ്പോഴുണ്ടെന്നത് നേര്.
    അമേരിക്കയ്ക്ക് ലോകരാജ്യങ്ങളുടെ കാര്യത്തിലുള്ള താല്പര്യം യഥാര്‍ത്ഥത്തില്‍ അവരുടെ ‘എന്നേയ്ക്കും‘ ഉള്ള നിലനില്‍പ്പിനുള്ള ആക്രാന്തം കൊണ്ടു മാത്രമല്ലേ? അതുകൊണ്ടാവും ‘ഗാഡ് ബ്ലെസ് അമേഴിക്കാ’ന്നു പറയുന്നത്. മറ്റുള്ളോനെ ഒക്കെ ഗാഡും അവരും ചേര്‍ന്നങ്ങ് തട്ടിക്കോട്ടേന്ന്.

    ReplyDelete
  8. ചേരിതിരിവിനിടയിലും ചേരി ചേരാ നയം കൊണ്ട് വ്യതിരിക്തത നാം പുലറ്ത്തിയിരുന്നു. ഇപ്പോഴുള്ള നട്ടെല്ലില്ലായ്മക്ക് നമ്മെ തന്നെയല്ലേ പഴിക്കേണ്ടത്?.
    -ഇബ്രു

    ReplyDelete
  9. ഈ നട്ടെല്ലില്ലായ്മയ്ക്ക്‌ 'നമ്മെ' അല്ല പഴിക്കേണ്ടത്‌. ഇന്ത്യയുടെ പ്രശ്നങ്ങളുടെ അടിത്തറയിലേക്ക്‌ ഇറാങ്ങിച്ചെല്ലാന്‍ സാധിക്കാത്ത, പട്ടിണി എന്തെന്നറിയാത്ത ഇവിടെയുള്ള ഐ.എഫ്‌.എസ്‌ ഉദ്യോഗവര്‍ഗ്ഗങ്ങളെയാണു. അവരാണു ഇന്ത്യയുടെ വിദേശനയങ്ങള്‍ രൂപീകരിക്കുന്ന ഇന്ത്യയുടെ 'ബുദ്ധിമാന്മാര്‍'. അവര്‍ കാണുന്ന സാമ്പത്തികനയങ്ങള്‍ യൂറോപിന്റെയും അമേരിക്കയുടെയുമാണു. അവര്‍ കരുതുന്നു.. ആണവശക്തിയാകലാണു ലോകശക്തിയാകാനുള്ള വഴിയെന്ന്. അവര്‍ കരുതുന്നു... സൈനികശക്തിയാകലാണു ലോകശക്തിയാകാനുള്ള വഴിയെന്ന്. വിദ്യാഭ്യാസമില്ലാത്ത, ഇന്ത്യയുടെ ശാപമായ ഒരു കൂട്ടം മന്ത്രിക്കൂട്ടങ്ങള്‍ക്ക്‌, ഇവര്‍ക്ക്‌ മുന്നില്‍ എന്ത്‌ ശബ്ദമുയര്‍ത്താന്‍?? 'ഗ്രാമങ്ങളിലാണു ഇന്ത്യയുടെ ജീവന്റെ തുടിപ്പിരിക്കുന്നതെന്ന ഗാന്ധിജിയുടെ വാക്കുകള്‍ ഇക്കൂട്ടര്‍ മറക്കുന്നു. അമേരിക്ക പ്രസ്ഥാവിച്ചില്ലേ.. 'ഇറാനെതിരെ വോട്ട്‌ ചെയ്തില്ലെങ്കില്‍ ഇന്ത്യക്ക്‌ ആണവതന്ത്രം കൈമാറില്ലെന്ന്'. ഭീഷണിക്ക്‌ മുന്നില്‍ നട്ടെല്ല് നിവര്‍ത്താന്‍ 105 കോടി വരുന്ന ഇന്ത്യക്കാര്‍ക്ക്‌ കഴിയുന്നില്ല. കിട്ടുന്ന അപ്പക്കഷ്ണങ്ങള്‍ നക്കാന്‍ വേണ്ടി കാണിച്ച തന്തയില്ലായ്മയായിരുന്നില്ലെ, അന്ന് ഇറാനെതിരെ വോട്ട്‌ ചെയ്തതിലൂടെ വെളിപ്പെട്ടത്‌..!! ഇന്ത്യന്‍ പാര്‍ലമെന്റില്‍ അമേരിക്കന്‍ പ്രസിഡന്റിനെ മുന്നില്‍ ഇരുത്തി കൊണ്ട്‌, അമേരിക്കയുടെ ലോകപോലീസ്‌ ചമയല്‍ നിര്‍ത്തണം എന്ന് പ്രഖ്യാപിച്ച മലയാളിയായ കെ.ആര്‍. നാരായണനെ പോലുള്ള എത്ര പുരുഷന്മാരെ നമുക്ക്‌ ഇനി ലഭിക്കും??
    ഇവിടെ പ്രവര്‍ത്തിക്കേണ്ടത്‌ നാം ജനങ്ങളാണു. അന്ധമായ രാഷ്ട്രീയപാര്‍ട്ടീ അനുഭാവത്തില്‍ നിന്നും നമ്മുടെ ജനങ്ങളെ രക്ഷിക്കണം. ജനങ്ങള്‍ സ്വന്തം രാഷ്ട്രത്തെ കുറിച്ച്‌ ചിന്തിക്കട്ടെ..! ഇന്ത്യ എന്നത്‌ ഒരു പ്രത്യേക വിഷയമാക്കിക്കൊണ്ട്‌ തന്നെ നമ്മുടെ വിദ്യാലയങ്ങളില്‍ ആരംഭിക്കട്ടെ. നമ്മുടെ കുട്ടികള്‍ അതു പഠിച്ച്‌ വളരട്ടെ. അവര്‍ പറയട്ടെ ആരു ഭരിക്കണമെന്ന്. അവരെ കൊണ്ട്‌ പറയിക്കരുത്‌ ആരു ഭരിക്കണമെന്ന്.

    ReplyDelete
  10. ഡ്രിസില്‍, കാടടച്ച് വെടിവയ്ക്കാതിരിക്കൂ. ഈ പറയുന്ന ഐ.എഫ്.എസ്സുകാരിലും പലരും പട്ടിണിയുള്ള സാധാരണക്കാരില്‍ നിന്നു ഉയര്‍ന്നു വന്നവര്‍ തന്നെയാണു്. വിദ്യഭ്യാസത്തെ അടിസ്ഥാനമാക്കിയുള്ള കഴിവുകള്‍ തന്നെയാണു അവരെ അത്തരം സ്ഥാനങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ അര്‍ഹരാക്കുന്നതും. രാഷ്ട്രതന്ത്രജ്ഞര്‍ അവരല്ലെങ്കില്‍ പിന്നെ ആരാവണം? റാബ്രിദേവിമാരാണോ? (ചുരുങ്ങിയത് ഐ.ഏ.എസ്/ഐ.എഫ്.എസ് നിയമനങ്ങളിലൊന്നും നെപ്പോട്ടിസവും ഫലവത്തല്ലെന്നാണു എന്റെ അറിവ്.)

    നാടൊട്ടുക്കും പഞ്ചായത്തുകൂടി അന്താരാഷ്ട്രപ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുവാനാകില്ലല്ലോ! ബ്യൂറോക്രസി ഒരു തെറ്റല്ല, തെറ്റ് ആ ഭരണചക്രത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്ന ജനപ്രതിനിധികളാണു്. ഒരു പഞ്ചായത്തിലെയെങ്കിലും ഗവ. ജോലിക്കാരെ നേരാംവണ്ണം നിയന്ത്രിക്കുവാനും പണിയെടുപ്പിക്കുവാനും കഴിവുള്ള ജനപ്രതിനിധികളെ കാണിച്ചു തരൂ... ഐ.എഫ്.എസ് കാരെ എങ്ങിനെ ഭരിക്കണം, പണിയെടുപ്പിക്കണം എന്നും നമുക്ക് പിന്നീട് വിശകലനം ചെയ്യാം.

    ReplyDelete
  11. "We are the first rate citizens made second rate by the third rate politicians" .......................

    ReplyDelete
  12. ഈ വക വികാരങ്ങള്‍ ഉള്ളവര്‍ ഒരുപാടുണ്ടോ? എങ്കില്‍ ചത്തു കിടക്കുന്ന ഈ ബ്ലോഗ് പുനരുജ്ജീവിപ്പിക്കാം

    ReplyDelete
  13. "'സാരേ ജഹാം സേ അച്ഛാ.. ഹിന്ദുസ്ഥാന്‍ ഹമാരാ..!!'"
    Yah kOn bOl saktha hai?

    ReplyDelete
  14. ഡ്രിസിൽ ഈ നട്ടെല്ലില്ലായ്മയ്ക്ക് 'നമ്മെത്തന്നെ ആണ് പഴിക്കേണ്ടത് എന്നെനിക്കു തോന്നുന്നു. വൈദേശികമായതെന്തും, ഉജ്ജ്വലമെന്നും സ്വദേശീയമായതെല്ലാം പഴഞ്ചനെന്നും കരുതുന്ന ആത്മാഭിമാനം നഷ്ടപ്പെട്ട ഒരു തലമുറ ഇവിടെയുണ്ട്. അതിൽ ബ്യുറോക്രാറ്റുകളും, രാഷ്ട്രീയക്കാരും, ടെക്നോക്രാറ്റുകളും, വിദ്യാഭ്യാസ വിചക്ഷണരും, വ്യവസായികളും ഉൾപ്പെടെ സാധാരണക്കാരനും പങ്കുണ്ട്.
    സ്വകാര്യ ലാഭത്തിനായി പക്ഷം പിടിക്കുമ്പോൽ നാം നഷ്ടപ്പെടുത്തുന്നതു ഒരു രാഷ്ട്രത്തിന്റെ ആത്മാവിനെയാണ്.


    അവർ കത്തോലിക്കരെ തേടി വന്നപ്പോൾഞാനൊന്നും ശബ്ദിച്ചില്ല; കാരണം ഞാനൊരു കത്തൊലിക്കനല്ലായിരുന്നു.
    പിന്നീടവർ ….. തേടി വന്നപ്പോൾഞാനൊന്നും ശബ്ദിച്ചില്ല; കാരണം ഞാനൊരു ….. അല്ലായിരുന്നു.
    ………………………
    ഒടുവിൽ അവരെന്നെ തേടി വന്നപ്പോൾ; എനിക്കു വേണ്ടി ശബ്ദിക്കാൻ ആരുമുണ്ടായിരുന്നില്ല….

    ReplyDelete