Pages

Wednesday, September 05, 2007

മുഖമില്ലാത്ത കഴുകന്മാര്‍

ഈ കഥ സമര്‍പ്പിക്കുന്നു... അനോണികളാല്‍ വ്യഭിചരിക്കപ്പെട്ട മലയാളം ബ്ലോഗെഴുത്തിനു...
-------------------------------------------------------------------

പടിഞ്ഞാറേ മാവില്‍ നിന്നും ഒരു പെണ്‍കുരുവി, കിഴക്കേ മാവിലെ ഒരു ആണ്‍കുരുവിയെ അതിരുകളില്ലാത്ത മാനത്തെ ഇളംകാറ്റിലെവിടെയോ വെച്ച്‌ പരിചയപ്പെട്ടു. അവയുടെ മനസ്സുകള്‍ പരസ്‌പരം കുറുകി. മാധുര്യമുള്ള കുറുകലുകള്‍. സല്ലാപത്തിന്റെ കുറുകലുകളുമായി അവ അനന്തമായ മാനത്തു കൂടെ ഒഴുകി നടന്നു. ആരും പരസ്‌പരം എതിര്‍ത്തില്ല.


പെട്ടെന്നൊരു ദിനം മഴ പെയ്‌തു. പെണ്‍കുരുവിയെ തേടി ഒരു മിന്നല്‍ പാഞ്ഞു വന്നു. അതില്‍ ബോധോദയം ഉണ്ടായിരുന്നു. ആണ്‍കുരുവിയില്‍ നിന്നും ഇത്രയും കാലം കേട്ടതു മുഴുവന്‍ പെണ്‍കുരുവി സ്ഥലകാലബോധമില്ലാതെ ശര്‍ദ്ദിച്ചു. പരിസരമാകെ വൃത്തികേടായി. അതിനു മുകളില്‍, ദേശമെവിടെയെന്നറിയാതെ പറന്നു വന്ന ചില കഴുകന്മാര്‍ വട്ടമിട്ടു. അവയ്‌ക്ക്‌ മുഖമില്ലായിരുന്നു. ഒടിഞ്ഞു തൂങ്ങിയ കാലുകളില്‍ അവയ്‌ക്ക്‌ സ്വന്തത്തെ ഊന്നാന്‍ സാധിക്കാത്തതു കൊണ്ടോ എന്തോ, അവ അന്തരീക്ഷത്തില്‍ ചിറകടിച്ചു കൊണ്ടേയിരുന്നു. നിലം പതിക്കാതിരിക്കാനെന്ന പോലെ.! അവയുടെ ചിറകടികള്‍ അന്തരീക്ഷത്തെ ശബ്‌ദമുഖരിതമാക്കി.

പെണ്‍കുരുവി പഴി ചാരി: "ക്ലാ ക്ലാ ക്ലാ.. ക്ലീ ക്ലീ ക്ലീ.."
ആണ്‍കുരുവിക്കു ദേഷ്യം വന്നു: "ക്ലീ ക്ലീ ക്ലൂ ക്ലൂ??"
പെണ്‍കുരുവി അലറി വിളിച്ചു "ക്ലു ക്ലു ക്ല ക്ലി ക്ലു"

മുഖമില്ലാത്ത കഴുകന്മാരുടെ ചിറകടികള്‍ക്ക്‌ വേഗമേറി. ഉത്തേജകത്തിന്റെ ആ ചിറകടികള്‍ അന്തരീക്ഷത്തിലെ താപനില വര്‍ദ്ധിപ്പിച്ചു. ചിറകടികള്‍ക്ക്‌ ഭാഷയുടെ താളം വെക്കുന്നത്‌ പോലെ.. "അതു തന്നെ..!!", "കൊടുക്ക്‌..." "അങ്ങനെ തന്നെ..!!" " വിടരുത്‌..".

ശര്‍ദ്ദിച്ച പെണ്‍കുരുവിയുടെ തൂവലുകള്‍ മൊത്തം വൃത്തികേടായി. ഉത്തരവുമായി വന്ന ആണ്‍കുരുവിയുടെ കാലുകള്‍ മലിനജലത്തില്‍ പൂണ്ടു. അവ രണ്ടും പൊടുന്നനെ അവിടെ നിന്നും പറന്നകന്നു.. സ്വയം വൃത്തിയാകുന്നതിനായി...!! പക്ഷെ, മുഖമില്ലാത്ത കഴുകന്മാരുടെ ചിറകടിയൊച്ചയ്‌ക്ക്‌ കാഠിന്യം വര്‍ദ്ധിക്കുന്നത്‌ പോലെ..!! അവയുടെ ചിറകുകള്‍ക്കിടയില്‍ നിന്നും ഉമിനീര്‍ തെറിക്കുന്നുണ്ടായിരുന്നു. ദുഷ്‌ചിന്തയുടെ ദുര്‍ഗന്ധം വമിക്കുന്ന ഉമിനീര്‍..!! പുഴുവരിച്ച നട്ടെല്ലില്‍ നിന്നും ഒലിച്ചിറങ്ങുന്ന ചലമാണോ അതെന്ന് തോന്നിച്ചു. കാഷ്‌ഠമായി ഉതിര്‍ന്നു കൊണ്ടേയിരിക്കുന്ന അവയുടെ ആക്രോഷങ്ങള്‍ അന്തരീക്ഷത്തെ ഭയപ്പെടുത്തി. സ്‌നേഹത്തിന്റെ ഒലീവിലകളുമായി ആ വഴി വന്ന ഏതോ ചില പക്ഷികള്‍, ദുര്‍ഗന്ധം സഹിക്ക വയ്യാതെ തിരിച്ചു പറന്നു.. ചിലത്‌ ദുര്‍ഗന്ധത്തിന്റെ കാഠിന്യത്താല്‍ അവിടെ ബോധമറ്റ്‌ വീണു.

സൂര്യനസ്‌തമിക്കുന്നുവോ??? ഇരുള്‍ പരത്തുന്ന പടിഞ്ഞാറെ ചക്രവാളത്തിലെവിടെ നിന്നോ വീണ്ടും ചില ചിറകടിശബ്‌ദം കേള്‍ക്കുന്നു.. ഒലീവിലികള്‍ കൊക്കിലൊതുക്കിക്കൊണ്ട്‌ പറന്നു വരുന്ന പ്രാവിന്‍കൂട്ടത്തിന്റെ ചിറകടി ശബ്‌ദമാണോ???? ആകാം.. ആകണം..!! പ്രതീക്ഷയുടെ സൂര്യകിരണങ്ങള്‍ കിഴക്കന്‍ ചക്രവാളത്തില്‍ വീണ്ടും ഉദിക്കുന്നു... ഇനിയൊരിക്കലും അസ്‌തമിക്കേണ്ടതില്ലാത്ത പോലെ..

-------------------------------------------------------------------------------

ഈ കഥയിലെ കഥാപാത്രങ്ങളുമായി ആര്‍ക്കെങ്കിലും ബന്ധമുണ്ടെങ്കില്‍, മുഖം പോയിട്ട്‌ മുഖംമൂടി പോലുമില്ലാതെ, ബൂലോഗത്ത്‌ അലഞ്ഞു തിരിയുന്ന അനോണികളോട്‌ മാത്രമാണ്‌. ഏതെങ്കിലും അനോണിക്ക്‌ വല്ലതും പറയാനുണ്ടെങ്കില്‍, നേരില്‍ പറയാം. +971 50 8675371... ദയവ്‌ ചെയ്‌ത്‌ എന്റെ ബ്ലോഗില്‍ ദുര്‍ഗന്ധം പരത്തരുത്‌.. :)

സസ്‌നേഹം
ഒരു പാവം ബ്ലോഗന്‍
ഡ്രിസില്‍ മൊട്ടാമ്പ്രം

14 comments:

  1. ">മഴവില്ലു തേടുന്നവര്‍‌,


    ഇന്റര്‍നെറ്റും,ഇലക്ട്രോണിക്‌ ഉപകരണങ്ങളും നന്മക്കുപകരിക്കാന്‍ പറ്റുമെന്ന
    പ്രതീക്ഷയുടെ തിരിനാളം
    ഇനിയും കെടാതെ സൂക്ഷിക്കുന്ന ഒരു കിളിക്കൂട്ടില്‍ നിന്ന്!

    ReplyDelete
  2. ബ്ലൊഗിലെ ചെളിവാരിയെരിയലുകള്‍ക്ക് സര്‍ഗ്ഗസൃഷ്ടിയെ ഉണര്‍ത്താന്‍ കഴിയുമല്ലെ.. ഡ്രിസിലെ, അവസാനത്തെ വരകള്‍ക്ക് താഴെയുള്ള ഭാഗം വേണ്ടായിരുന്നു...

    ReplyDelete
  3. ഈ പോസ്റ്റും അത്തരത്തിലൊന്നല്ലേ...
    ഒരു തരം മുതലെടുക്കല്‍...

    ReplyDelete
  4. ഡ്രിസ്സിലേ...
    മലിനമായി(ക്കി)ക്കൊണ്ടിരിക്കുന്ന നമ്മുടെ ബൂലോകത്തെക്കുറിച്ച് ഓര്‍‌ക്കുമ്പോഴുള്ള വേദന ഈ പോസ്റ്റില്‍‌ നിന്നും അനുഭവിക്കാനാകുന്നു.

    ആശംസകള്‍‌!

    ReplyDelete
  5. ഡ്രിസ്സില്‍, വളരെ ശരിയാണ്. ഇതുപോലെ എന്തൊക്കെ കാണണം, കേള്‍ക്കണം. അങ്ങോട്ടുമിങ്ങോട്ടുമുള്ള ഈ യുദ്ധത്തില്‍ ആര്‍ എന്താണ് നേടുക ?!

    ReplyDelete
  6. വിഷ്‌ണുവേട്ടാ... ഏതൊരെഴുത്തും ഒരു തരത്തില്‍ മുതലെടുപ്പല്ലേ?? മനസ്സിലുയരുന്ന വികാരങ്ങളെ മുതലെടുത്തു കൊണ്ടാണല്ലോ എല്ലാവരും എഴുതുന്നത്. ഇതും അത്തരത്തിലൊന്ന്. 'അപ്പം കാണുന്നവനെ അപ്പനെന്നു' വിളിക്കുന്ന, ഇരുട്ടിന്റെ മറവില്‍ നിന്ന് മലം വാരിയെറിയുന്ന അനോണിപ്രേതങ്ങളുടെ ആക്രോശങ്ങള്‍ കേള്‍ക്കുമ്പോള്‍ തോന്നുന്ന വികാരം..

    ReplyDelete
  7. ഈ ചങ്കൊറപ്പെനിക്കിഷ്ടപ്പെട്ടു.

    ReplyDelete
  8. Anonymous12:24 PM

    excellent imagination, keep it up

    Adyam karuthi valla paingiliyumayirikkumennu....


    jolly

    ReplyDelete
  9. Anonymous2:12 PM

    പോടാ ചേറുക്കാ. തമ്മിലിടിപ്പിച്ചിട്ട് ചോര കുടിക്കുന്നതെന്തിന്?

    ReplyDelete
  10. ഹഹഹ.. ഇഞ്ചിപ്പെണ്ണേ... എല്ലാം കഴിഞ്ഞ് അവസാനം ഞാനായോ പ്രതി/???

    ReplyDelete
  11. ഡ്രിസിലേ
    അത് ഞാനല്ല. ആ മുകളില്‍ ഉള്ള ഇഞിപ്പെണ്ണ് ആരൊ അപരന്‍ ആണ്. എന്റെ പ്രൊഫൈല്‍ ഇതാണ്. ഞാന്‍ ഇപ്പോളാണറിഞ്ഞത് അപരന്‍ ഇറങ്ങിയെന്ന്. കൊള്ളാലൊ അപരാ!!! ഇതൊന്നും ആവര്‍ത്തിക്കരുതേ. കള്ളന്മാര്‍ക്കും അപരന്മാര്‍ക്കും എപ്പോഴും എന്തെങ്കിലും മണ്ടത്തരം പറ്റും, പിന്നെ കാര്യം കമ്പ്ലീറ്റ് മോശായിപ്പോവും.

    ReplyDelete
  12. Anonymous10:29 PM

    ഡ്രിസില്‍ , താങ്കള്‍ക്കും മുഖം കാണുന്നില്ലലോ .ഒരര്‍ത്ഥത്തില്‍ താങ്കളും അനോണിയല്ലേ അനിയാ.

    ഷാജി ഖത്തര്‍.

    ReplyDelete
  13. കൊള്ളം.. :)

    Inji Pennu ന്റെ അപരനോട്‍,  അപരന്മാര്‍ | പഹയന്മാര്‍  തന്നെ.!!

    ReplyDelete