Pages

Tuesday, April 25, 2006

യാത്രയയപ്പ്‌


ഇളം തെന്നലിനു നല്‍കിയ യാത്രയയപ്പ്‌ ഫോടോസ്‌ ദാ ഇവിടെ ഉണ്ട്‌. ഇവിടെ ക്ലിക്കുക.

12 comments:

  1. ആരൊക്കെയാണു പടത്തില്‍ (രണ്ടാളെ മനസ്സിലായി)

    ReplyDelete
  2. ഡ്രിസ്സിലേ
    നീയുള്ള പടങ്ങള്‍ കൊള്ളാം .. കാരണം നീയെടുത്തതല്ലല്ലോ അവയൊന്നും. ദേവേട്ടാ..വിശാലന്‍ & പൊന്നച്ചന്‍,ഞാന്‍, ആരിഫ്, നദീര്‍ എന്നീ ബ്ലോഗ് രത്നങ്ങളും ഡാഫോഡിത്സിലെ മറ്റംഗങ്ങളുമാണ് ചിത്രങ്ങളിലുള്ളത്.

    ReplyDelete
  3. രണ്ടാമത്തെ പേജിലെ അവസാനത്തെ പടത്തില്‍ തനിക്കുകിട്ടിയ സ്നേഹം നിറഞ്ഞ സ്വീകരണത്തിന് നന്ദിപറഞ്ഞുകൊണ്ട് ഇളം‌തെന്നല്‍ സദസ്സിനെ അഭിമുഖീകരിക്കുന്നു. (തെന്നലിനും പിന്നില്‍‌നിന്ന് പടം പിടിച്ചതുകാരണം തെന്നലിനെയും കാണാം)

    ReplyDelete
  4. വിശാലന്‍ കണ്ണുഡോക്ടറുടെ അടുത്തുനിന്നും അടിച്ചുമാറ്റിയ ഷര്‍ട്ടാണ് ഇട്ടിരിക്കുന്നതെന്ന് തോന്നുന്നല്ലോ... :)

    ReplyDelete
  5. വക്കാരീയെക്കൊണ്ട് ഞാന്‍ തോറ്റല്ലോ.! (ഹി ഹി ഹി)

    ReplyDelete
  6. വക്കാരീ, വിശാലന്റെ ഷര്‍ട്ട് കണ്ണ് ഡോക്ടര് സ്പെഷ്യലായിട്ട് ഡിസൈന്‍ ചെയ്തു പാവം വിശാലനേക്കൊണ്ട് പിടിപ്പിച്ചതാ.. അങ്ങോര്‍ക്കും ജീവിക്കണ്ടേ? ഇതു കണ്ട് കണ്ണടിച്ചു പോയി കുറേ പേരെങ്കിലും ചെല്ലില്ലേ?

    എനിക്കിതുപോലെ കണ്ണു ഫ്യൂസാക്കണ കുറച്ചുണ്ടായിരുന്നു.. കോളേജിന്റെ 2-ആം നിലയില്‍ നിന്നു താഴേക്കെറിയും എന്ന സുഹൃത്തുക്കളുടെ ഭീഷണിക്കു വഴങ്ങി ഉപേക്ഷിച്ചതാ ;-)

    ReplyDelete
  7. വക്കാരി തമാശ കിടിലം!

    ReplyDelete
  8. ശനിയാ, കട്ടക്കയം കൊടകര വിശാലകട്ട ഇനി ഒന്നും ഇട്ടില്ലെങ്കില്‍ തന്നെ എന്താ ഗ്രാമര്‍. ബാലന്‍ ഡോക്‍ടറുടെ മേടിക്കല്‍ ട്രസ്റ്റാശുപത്രീലെ കണ്ണുഡോക്ടര്‍ അക്ഷരവും നമ്പരുമെഴുതിയ ആ ബോര്‍ഡ് തൂക്കാന്‍ സ്ഥലമില്ലായിരുന്നതു കാരണം വിശാലനെയല്ലിയോ അവിടെ നിര്‍ത്തിയിരുന്നത്, ഈ ഷര്‍ട്ടുമിടീച്ച്. മൂന്നാം ദിവസം ഡോക്ടര്‍ക്ക് പ്രാന്തായി. വിശാലന്‍ ശ്വാസമെടുക്കുമ്പോള്‍ വയറു കുഴിയും, രോഗിക്ക് വെള്ളെഴുത്ത്. ശ്വാസം വിടുമ്പോള്‍ വയറു വീര്‍ക്കും, രോഗിക്ക് ചുവരെഴുത്ത്. ഒരു നിമിഷത്തില്‍ ലോംഗും അടുത്ത നിമിഷത്തില്‍ ഷോര്‍ട്ടും സൈറ്റടിച്ച് ഡോക്ടറും രോഗിയും അങ്ങോട്ടും ഇങ്ങോട്ടും സൈറ്റടിച്ച്, അവസാനം ഭാരത് കട്ടക്കട പോലെ ഈ കണ്ണുഡോക്ടറേയും പൂട്ടിച്ചൂ, വിശാലന്‍.

    എന്നിട്ട് ഒന്നും മിണ്ടാതെയിരിക്കുകയാ.

    ഇതൊക്കെയായാലും മന്ദമാരുതന്‍ തെന്നിത്തെന്നി ഷാര്‍ജയില്‍‌നിന്നും എങ്ങോട്ടാ വീശിയടിച്ചത്?

    കലുമാഷേ, ദിനരാത്രങ്ങള്‍ എണ്ണിയെണ്ണി ഇനിയെത്രദിനം കൂടി?

    ReplyDelete
  9. ഹ ഹ ഹ...
    എനിക്ക് വയ്യ.. വക്കാരിയുടെ തമാശ കേട്ട് ചിരി നിര്‍ത്താന്‍ സാധിക്കിരിക്കുമ്പോഴാ.. നമ്മുടെ ശനിയാന്റെ ഡബിള്‍ തമാശ..
    കോളേജിന്റെ 2-ആം നിലയില്‍ നിന്നു താഴേക്കെറിയും എന്ന സുഹൃത്തുക്കളുടെ ഭീഷണിക്കു വഴങ്ങി ഉപേക്ഷിച്ചതാ
    ഹ ഹ ഹ...
    ഈ ബ്ലോഗന്മാരെല്ലാം കൂടി ഒരു തമാശ സിനിമ എടുത്താര്‍ന്നുങ്കില്‍ നമ്മുടെ മലയാളികളെല്ലാം ചിരിച്ച് ചിരിച്ച് വംശനാശഭീഷണി നേരിട്ടേനെ..

    ReplyDelete
  10. ഡ്രിസിലേ,

    ഒന്നും പുടികിട്ടിയില്ല. ഇളതെന്നല്‍ എവിടെ നിന്നെങ്ങോട്ടാണു പോയത്‌?

    പിന്നെ ഫോട്ടങ്ങളില്‍ കാണുന്ന ഹൂ ഈസ്‌ ഹൂ, ഒരു പുടിയും കിട്ടിയില്ല. ആ കാളയെ വെരട്ടാന്‍ പറ്റിയ ചുവന്ന സോക്സിട്ടതു നമ്മടെ കൊടകര കൊച്ചു തമ്പ്രാനാരിക്കും.

    വേറെ ആരേം ഊഹിക്കാന്‍ കൂടി പറ്റണില്ല. ആരെങ്കിലും പറഞ്ഞുതരൂ.

    ReplyDelete
  11. കുട്ട്യേടത്തീ...
    ചുവന്ന സോക്‍സ് കൊടകര അല്ലാ‍ാ‍ാ... അത് നമ്മുടെ ഡാ‍ഫോഡിത്സ് മെമ്പര്‍ രാജീവ് ആണ്‍|. അവിടെ ഡാള്‍മേഷ്യന്‍സ് പട്ടിക്കുട്ടിയുടെ തൊലിയുടെ നിറത്തിലുള്ള ഷര്‍ട്ട് ധരിച്ചതാണു നമ്മുടെ കൊടകര തമ്പുരാന്‍...
    മറ്റുള്ളവര്‍ ഇത്തരത്തില്‍ വരും..
    നാലാമത്തെ പേജില്‍ അവസാനത്തെ ഫോട്ടൊയില്‍ ഇടത്തു നിന്നും തുടക്കം.
    നാരാ‍യണന്‍ സര്‍ (പത്രപ്രവര്‍ത്തകന്‍), ശാന്തേട്ടന്‍ എന്ന പ്രശാന്ത് പയ്യന്നൂര്‍, ജയേഷ്, വീണ്ടും ജയേഷ്, അനീഷ്, ഇബ്രു, ആരിഫ്, ഡ്രിസില്‍..
    പിന്നെ.. ആരിഫ് എവിടെ നിന്നും എവിടേക്ക് പോയി എന്നല്ലെ...
    അവന്‍ യു.എ.യി-യില്‍ നിന്നും ഇന്ത്യയിലേക്ക് പോയി. ഇനി ഒരിക്കലും വരില്ലെന്ന് കരുതിയാ‍ണ്‍ ഞങ്ങള്‍ യാത്രയയപ്പ് നല്‍കിയത്. ഉപഹാരം കിട്ടിക്കഴിഞ്ഞപ്പോള്‍ അവന്‍ പറയുകയാ... ‘ ഞാന്‍ മിക്കവാറും രണ്ട് ആഴ്‌ച കഴിഞ്ഞാല്‍ വരുമെന്ന്..’
    എന്ത് ചെയ്യാന്‍.. ഉപഹാരം തിരിച്ചു വാങ്ങാന്‍ പറ്റ്വൊ?? :(

    ReplyDelete
  12. ഡ്രിസില്‍,

    ഒരിയ്ക്കല്‍ ഒരു ചങ്ങാതി നാട്ടില്‍ നിന്നും ഇവിടെ ബാംഗ്ലൂരിലെത്തിപ്പെട്ടു. ജോലിതേടി വന്നതാണെങ്കിലും കൂട്ടുകാരുടെ സ്നേഹപരിചരണത്തില്‍ രണ്ടാഴ്ച്ച പിന്നിട്ടപ്പോള്‍ കക്ഷി ജോലിതപ്പലൊക്കെ നിറുത്തി സുഭിക്ഷമായി അവരുടെ കൂടെത്തന്നെ അങ്ങു കൂടി.

    അദ്ദേഹത്തെ, തിരികെ നാട്ടിലേക്ക്‌, വളരെ ആഘോഷമായാണ്‌ തിരിച്ചയച്ചതെന്നു ഞാന്‍ കേട്ടിട്ടുണ്ട്‌.

    നീ അവസാനം പറഞ്ഞതു കേട്ടപ്പോള്‍ ഓര്‍മ്മവന്നതാണിത്‌ :D

    ReplyDelete